4 March 2026, Wednesday

Related news

February 27, 2026
February 26, 2026
February 25, 2026
February 24, 2026
February 20, 2026
February 20, 2026
February 18, 2026
February 17, 2026
February 12, 2026
February 11, 2026

ഡോ.വന്ദനയുടെ മൃതദേഹം വീട്ടിലെത്തിച്ചു

Janayugom Webdesk
കോട്ടയം
May 10, 2023 8:45 pm

കൊട്ടാരക്കര ആശുപത്രിയില്‍ പ്രതിയുടെ ആക്രമണത്തില്‍ മരിച്ച ഡോ. വന്ദനയുടെ മൃതദേഹം കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തിച്ചു. ആയിരങ്ങളാണ് വന്ദനയെ അവസാനമായി ഒറു നോക്കുകാണുന്നതിനായി വീട്ടിലെത്തുന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച അധ്യാപകൻ കൂടിയായ ജി സന്ദീപ് ഹൗസ് സർജനായ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. നെടുമ്പന യുപി സ്കൂൾ അധ്യാപകനാണ് കൊലയാളി കുവട്ടൂർ സ്വദേശി സന്ദീപ്. ഇയാൾ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു. കോട്ടയം മുട്ടുചിറയിൽ വ്യാപാരിയായ കെ ജി മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ് കൊല്ലപ്പെട്ട വന്ദന. 

Eng­lish Sum­ma­ry: Dr. Van­dana’s body was brought home

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.