
ഡോ. വർഗീസ് ചക്കാലയ്ക്കൽ കോഴിക്കോട് അതിരൂപതയുടെ ആദ്യ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റു. അടുത്തിടെയാണ് മലബാർ കത്തോലിക്കാ സഭയുടെ കേന്ദ്രമായ കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തിയത്. കോഴിക്കോട് സിറ്റി സെന്റ് ജോസഫ് ദേവാലയ അങ്കണത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. വത്തിക്കാനിലെ ഇന്ത്യൻ അപ്പോസ്തലിക് നൂൺഷ്യോ ഡോ. ലിയോ പോൾദോ ജിറെല്ലിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ് നടന്നത്. ആയിരക്കണക്കിനാളുകൾ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി. മന്ത്രി പി എ മുഹമ്മദ് റിയാസ്, മേയർ ഡോ. ബീന ഫിലിപ്പ്, എംപിമാരായ എം കെ രാഘവൻ, ഷാഫി പറമ്പിൽ എംപി, എംഎല്‍എമാരായ സണ്ണി ജോസഫ്, തോട്ടത്തിൽ രവീന്ദ്രൻ, ചാണ്ടി ഉമ്മൻ, മുന്‍ കേന്ദ്ര മന്ത്രി കെ വി തോമസ്, പി സി ജോർജ് തുടങ്ങിയവർ ആശംസകൾ അര്‍പ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.