
സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെയും മറ്റ് വിഭാഗങ്ങളിലെ ജീവനക്കാരുടെയും ശമ്പളം പരിഷ്‌കരിച്ചുകൊണ്ടുള്ള കരടു വിജ്ഞാപനം പുറത്തിറങ്ങി. നിലവില്‍ നഴ്‌സുമാരുടെ മിനിമം വേതനം 25, 450 മുതല്‍ 30,880 വരെയാണ്. എന്നാല്‍ ഇനി നഴ്‌സസ് മാനേജർ, ഡയറക്ടർ തസ്തികകളിൽ ഉള്ളവർക്ക് 27,330 രൂപ മുതൽ 33,080 രൂപ വരെയാണ് പുതുക്കിയ ശമ്പളം.
നഴ്‌സിങ് സൂപ്രണ്ടുമാർക്ക് 27,170 മുതൽ 32,870 രൂപ വരെയും അസിസ്റ്റന്റ് നഴ്‌സിങ് സൂപ്രണ്ടുമാർക്ക് 26,770 മുതൽ 32,320 രൂപ വരെയും വേതനം ലഭിക്കും. ഹെഡ് നഴ്‌സ്, ക്ലിനിക്കൽ സൂപ്പർവൈസർ വിഭാഗങ്ങളിൽ ഉള്ളവർക്ക് 26,690 മുതൽ 32,290 രൂപ വരെയാണ് ശമ്പള വർദ്ധനവ് നിശ്ചയിച്ചിട്ടുള്ളത്. സ്റ്റാഫ് നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയായും 10 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് 30,800 രൂപയായും ഉയർത്തി. എഎൻഎം വിഭാഗത്തിൽ ഗ്രേഡ്-1 ജീവനക്കാർക്ക് 24,650 രൂപ മുതൽ 29,850 രൂപ വരെയും ഗ്രേഡ്-2 ജീവനക്കാർക്ക് 24,290 മുതൽ 29,390 രൂപ വരെയുമാണ് പുതുക്കിയ ശമ്പള നിരക്ക്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.