22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

കരട് യുജിസി മാനദണ്ഡങ്ങൾ പിൻവലിക്കണം

 ഒറ്റക്കെട്ടായി നിയമസഭ
 ഫെഡറൽ സംവിധാനത്തിന് നിരക്കാത്തത്
Janayugom Webdesk
തിരുവനന്തപുരം
January 21, 2025 10:57 pm

സംസ്ഥാന സർക്കാരുകളുടെയും അക്കാദമിക് വിദഗ്ധരുടെയും അഭിപ്രായങ്ങളും ആശങ്കകളും പരിഗണിച്ച് 2025ലെ കരട് യുജിസി മാനദണ്ഡങ്ങൾ ഉടൻ പിൻവലിക്കണമെന്ന് നിയമസഭ. ബന്ധപ്പെട്ടവരുമായെല്ലാം വിശദമായ ചർച്ചകൾ നടത്തി അവരുടെ അഭിപ്രായങ്ങൾ ഗൗരവമായി കണക്കിലെടുത്തുകൊണ്ട് മാത്രം പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിക്കണമെന്നും കേന്ദ്ര സർക്കാരിനോട് നിയമസഭ ഐകകണ്ഠ്യേന ആവശ്യപ്പെട്ടു. 

ഭരണഘടനയുടെ അന്തഃസത്ത ഉൾക്കൊള്ളാത്തതും വൈസ് ചാൻസലർ നിയമനത്തിലടക്കം സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങളെ പൂർണമായും ഒഴിവാക്കുന്നതുമായ കരട് യുജിസി മാനദണ്ഡങ്ങൾ ഫെഡറൽ സംവിധാനത്തിനും ജനാധിപത്യത്തിനും നിരക്കാത്തതാണെന്ന് ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. 

സർവകലാശാലകളുടെയും മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നടത്തിപ്പിനായി 80 ശതമാനത്തോളം തുക ചെലവിടുന്നത് സംസ്ഥാന സർക്കാരുകളാണ്. സർവകലാശാലകളുടെ ഗുണനിലവാരം നിലനിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും സംസ്ഥാന സർക്കാരുകൾക്ക് മുഖ്യമായ പങ്കുണ്ട്. ഇതിനെയെല്ലാം അവഗണിച്ചുകൊണ്ട് യാതൊരു ചർച്ചകളും കൂടാതെ, വൈസ് ചാൻസലർ പോലുള്ള സുപ്രധാന നിയമനങ്ങളിലും അധ്യാപകരുടെ യോഗ്യത, സേവനവ്യവസ്ഥ എന്നിവയെക്കുറിച്ചും ഉൾക്കൊള്ളിച്ചിട്ടുള്ള വ്യവസ്ഥകൾ സംസ്ഥാന സർക്കാരുകളെ പൂർണമായും മാറ്റിനിർത്തിക്കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെയും യുജിസിയുടെയും സമീപനം ജനാധിപത്യവിരുദ്ധവും തിരുത്തപ്പെടേണ്ടതുമാണെന്ന് പ്രമേയം അഭിപ്രായപ്പെട്ടു. 

സർവകലാശാലകളിൽ അക്കാദമിക് വിദഗ്ധരെ മാറ്റിനിർത്തി സ്വകാര്യ മേഖലയിൽ നിന്നുപോലും വ്യക്തികളെ വൈസ് ചാൻസലർമാരാക്കാമെന്ന സമീപനം ഉന്നതവിദ്യാഭ്യാസരംഗത്തെ കച്ചവടവൽക്കരിക്കാനുള്ള നീക്കമാണ്. ഇത് തീർത്തും പ്രതിഷേധാർഹമാണ്. ഉന്നതവിദ്യാഭ്യാസരംഗത്തെ ജനാധിപത്യമൂല്യങ്ങൾ തകർക്കാനും മത-വർഗീയ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരുടെ പിടിയിലൊതുക്കാനുമുള്ള നീക്കങ്ങളുടെ ഭാഗമായി മാത്രമേ 2025ലെ കരട് യുജിസി മാനദണ്ഡങ്ങളെ കാണാൻ കഴിയൂ എന്നും പ്രമേയം വ്യക്തമാക്കി. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.