കലാലയങ്ങളിൽ വിദ്യാർത്ഥികളെ ലഹരിക്ക് അടിമയാക്കുന്ന മാഫിയയുടെ പ്രവർത്തനങ്ങൾ തുറന്നു കാണിച്ച് പ്രവാസി നാടക കളരി അവതരിപ്പിച്ച സ്നേഹപ്പെരുമ എന്ന നാടകം ഫുജൈറ കൈരളി കലാകായിക കേന്ദ്രത്തിന്റെ വേദിയിൽ അരങ്ങേറി. തിരുവനന്തപുരം ജില്ലയിലെ പ്രവാസികളുടെ കൂട്ടായ്മയായ അനന്തപുരിയിലെ ഏതാനും നാടക പ്രേമികൾ നിർമ്മിച്ച് സുരേഷ് കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച സ്നേഹ പെരുമയിൽ കുട്ടികൾ ഉൾപ്പെടെ 32 ഓളം കലാകാരന്മാരാണ് അഭിനയിച്ചത്.
നാടകാവസാനം സദസ്സിൽ ഉണ്ടായിരുന്ന ഷൊർണൂർ എംഎൽഎ പി മമ്മിക്കുട്ടി ഉൾപ്പെടെ മുഴുവൻ കാണികളും ഒന്നടങ്കം ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ഇത്തരം ശക്തമായ സന്ദേശം നൽകുന്ന നാടകങ്ങൾ ഇനിയും ഉണ്ടാകണമെന്നു പറഞ്ഞ എംഎൽഎ, നാടക സംവിധായകനെയും അഭിനേതാക്കളെയും അഭിനന്ദിച്ചു. സലീം കല്ലറയായിരുന്നു നാടക കളരിയുടെ ഏകോപനം. സഹസംവിധാനം ജ്യോതിലക്ഷ്മി, സാങ്കേതിക ഏകോപനം മുനീറ സലീം, പ്രസീത വിനോദ് എന്നിവർ നിർവഹിച്ചു.
English Sammury: drama against the drug mafia at Fujairah Kairali Performing Arts Centre
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.