20 December 2025, Saturday

Related news

December 16, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025
December 7, 2025
December 6, 2025

ഒരു ദിവസത്തേക്ക് അധ്യാപികയായി രാഷ്ട്രപതി ദ്രൗപതി മുര്‍മു

Janayugom Webdesk
ന്യൂഡല്‍ഹി
July 25, 2024 2:17 pm

രാഷ്ട്രപതിയായി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ ദ്രൗപതി മുര്‍മു ഒരു ദിവസത്തേക്ക് അധ്യാപികയായി.ഒരു അധ്യാപികയുടെ റോളില്‍ ഡല്‍ഹി പ്രസിഡന്റ് എസ്റ്റേറ്റിലെ ഡോ.രാജേന്ദ്രപ്രസാദ് കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികളുമായി ഇടപെഴകുകയാണ് രാഷ്ട്രപതി.കുട്ടികളുമായുള്ള ഇടപെടലിനിടെ,രാഷ്ട്രപതി ആഗോളതാപനം പോലെയുള്ള പ്രശ്‌നങ്ങളെ പറ്റിചര്‍ച ചെയ്യുകയും പ്രകൃതിയെ സംരക്ഷിക്കാനുള്ള വഴികളെക്കുറിച്ച് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

2022 ജൂലൈ 25ന് ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട മുര്‍മു,1958 ജൂണ്‍ 20ന് ഒഡിഷയിലെ മയുര്‍ബഞ്ച് ജില്ലയിലെ ഉപര്‍ബേദ എന്ന ഗ്രാമത്തിലാണ് ജനിച്ചത്.രാഷട്രപതിയാകുന്നതിന് മുന്‍പ് ഝാര്‍ഖണ്ഡില്‍ ഗവര്‍ണറായി സേവനമനുഷ്ഠിക്കുകയായിരുന്നു.

9ാം ക്ലാസ്സ് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത രാഷട്രപതി കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതില്‍ ജലസംരക്ഷണവും വനവത്ക്കരണവും പ്രധാന നടപടികളാണെന്ന് പറഞ്ഞു.”നാം കൂടുതല്‍ മരങ്ങള്‍ നടണം,അതോടൊപ്പം തന്നെ മഴവെള്ള ശേഖരണത്തിലൂടെ ജലം പാഴാക്കുന്നത് തടയാനുള്ള മാര്‍ഗങ്ങള്‍ നാം സ്വീകരിക്കണമെന്ന് രാഷ്ട്രപതി വിദ്യാര്‍ത്ഥികളോട് പറഞ്ഞു.വായു മലിനീകരണത്തെയും അത് തടയാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും
രാഷ്ട്രപതി വിശദീകരിച്ചു.

”നിങ്ങളുമായുള്ള സംവദനം ഞാന്‍ ഒരുപാട് ആസ്വദിച്ചു,നിങ്ങളില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള അവസരം എനിക്ക് ലഭിച്ചു.നിങ്ങള്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്നവരാണ്,ആഗോള താപനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് നിങ്ങള്‍ വളരെയധികം ബോധമുളളവരുമാണ്.എനിക്കുറപ്പുണ്ട്,നിങ്ങള്‍ വളര്‍ന്ന് വലുതാകുമ്പോള്‍ ആഗോളതാപനം കുറയുന്നതാണെന്നും പ്രസിഡന്റ് പറഞ്ഞു.

Eng­lish Summary;Draupadi Mur­mu becomes teacher for a day
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.