23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 29, 2024
November 8, 2024
October 30, 2024
October 1, 2024
September 25, 2024
September 6, 2024
September 6, 2024
August 16, 2024
July 11, 2024
July 1, 2024

പ്രമേഹമുറിവിന്റെ ഡ്രസിംങ് പേറ്റന്റ് ;കേരള സര്‍വകലാശാലക്ക് അതുല്യനേട്ടം: മന്ത്രി ആര്‍ ബിന്ദു

Janayugom Webdesk
തിരുവനന്തപുരം
October 30, 2024 10:35 am

പ്രമേഹരോഗികളില്‍ മുറിവുണങ്ങാനുള്ള നൂതന ഡ്രസ്സിംഗിന് പേറ്റന്റ് വഴി കേരള സര്‍വകലാശാല നടത്തിയിരിക്കുന്നത് റീജനറേറ്റീവ് മെഡിക്കല്‍ മേഖലയില്‍ ഭാവിനിർണ്ണയിക്കാൻ കഴിയുന്ന കാലടിവെയ്‌പ്പാണെന്ന് ഉന്നതവിദ്യാഭ്യാസ‑സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു സർവ്വകലാശാലാ ഗവേഷണങ്ങൾ അടിയന്തിരമായ സാമൂഹികാവശ്യങ്ങൾ നിറവേറ്റുന്നതുകൂടി ആക്കാനുള്ള പ്രവർത്തനങ്ങൾ വിജയിക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് കേരളസർവ്വകലാശാലയുടെ പുതിയ പേറ്റന്റ് നേട്ടം മന്ത്രി ബിന്ദു പറഞ്ഞു.

കാലപ്പഴക്കമുള്ള പ്രമേഹം പലപ്പോഴും ഉണങ്ങാത്ത മുറിവുകളിലേക്കും അണുബാധയിലേക്കും നയിക്കും. ശരിയായ ചികിത്സ ലഭിക്കാത്തപക്ഷം പലപ്പോഴും അവയവങ്ങള്‍ മുറിച്ചു മാറ്റേണ്ട അവസ്ഥവരും. ഈ ആരോഗ്യവെല്ലുവിളിയ്ക്ക് പരിഹാരമാർഗ്ഗമാണ് കേരള സർവ്വകലാശാലയിൽ കണ്ടെത്തിയിരിക്കുന്നത്. പ്രമേഹ രോഗികളില്‍ മുറിവുണക്കല്‍ മെച്ചപ്പെടുത്താനുള്ള ഫെറുലിക് ആസിഡ് അടങ്ങിയ ആള്‍ജിനേറ്റ് ഡയാല്‍ഡിഹൈഡ് ജലാറ്റിന്‍ ഹൈഡ്രോജെല്‍ ആണ് സര്‍വ്വകലാശാല വികസിപ്പിച്ചത്.

ചര്‍മ്മകോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായകമാകുന്ന ഫെറുലിക് ആസിഡിന്‍റെയും കൊളാജിന്‍ നിക്ഷേപത്തെ സഹായിക്കുന്ന എല്‍-പ്രോലിന്‍റെയും ഗുണങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് സര്‍വ്വകലാശാല ബയോകെമിസ്ട്രി വിഭാഗത്തിന് കീഴിലുള്ള അഡ്വാന്‍സ്ഡ് സെന്‍റര്‍ ഫോര്‍ ടിഷ്യു എന്‍ജിനീയറിംഗിലെ ഗവേഷക ഫാത്തിമ റുമൈസയും പ്രൊഫസര്‍ മിനി എസും ഹൈഡ്രോജെല്‍ വികസിപ്പിച്ചത്.

മുയലുകളിലെ പരീക്ഷണം പൂർത്തിയാക്കിയ ശേഷം മനുഷ്യനിൽ ഹൈഡ്രോജെലിന്റെ ഫലപ്രാപ്‌തി എത്രയുണ്ടെന്നറിയാനുള്ള ക്ലിനിക്കൽ പരീക്ഷണങ്ങളിലേക്ക് കടക്കുകയാണിപ്പോൾ ഗവേഷകർ. തുടർന്ന് ഇതിന്റെ വിപണനസാധ്യതകളിലേക്ക് കടക്കാനാവും. ഫെബ്രുവരി മൂന്നു മുതൽ ഇരുപതു വർഷത്തേക്കാണ് പേറ്റന്റെന്ന് മന്ത്രി അറിയിച്ചു.

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.