ഹിന്ദുക്കള്‍ ഗര്‍ബ പന്തലില്‍ കയറുന്നതിന് മുമ്പ് ഹിന്ദുക്കള്‍ ‘ഗോമൂത്രം’ കുടിക്കണമെന്ന് ബിജെപി നേതാവ്. ഇൻഡോറിലെ ബിജെപി ജില്ലാ പ്രസിഡന്റ് ചിന്തു വർമയാണ് ഹിന്ദുക്കള്‍ക്ക് ഉപദേശവുമായി രംഗത്ത് വന്നത്. നവരാത്രി ഉത്സവത്തിന്റെ സംഘാടകരോട് ഗർബ പന്തലിനുള്ളിലേക്ക് ആളുകളെ വിടുന്നതിന് മുമ്പ് ഗോമൂത്രം (ഗോമൂത്രം) കുടിക്കാൻ നല്‍കണമെന്ന് വര്‍മ്മ ആവശ്യപ്പെട്ടു.
ഹിന്ദുക്കള്‍ മാത്രം അകത്തുകയറുന്നുവെന്ന് ഉറപ്പാക്കാനാണിതെന്നാണ് നേതാവിന്റെ അവകാശവാദം. ആധാര്‍ കാര്‍ഡില്‍ കൃത്രിമം കാട്ടാം. അതേസമയം ഗോമൂത്രം കുടിക്കാൻ ആവശ്യപ്പെട്ടാല്‍ ചെയ്യുന്നത് ഹിന്ദുക്കള്‍ മാത്രമായിരിക്കും. ഹിന്ദുക്കള്‍ അത് നിരസിക്കുന്ന പ്രശ്നമില്ലെന്നും വര്‍മ്മ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയുടെ ദ്രുവീകരണത്തിനുള്ള ശ്രമമാണ് വര്‍മ്മയുടെ പ്രസ്താവനയെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
പശുസംരക്ഷണ കേന്ദ്രങ്ങളുടെ ദുരവസ്ഥയിൽ ബിജെപി നേതാക്കൾ മൗനം പാലിക്കുകയാണെന്നും വിഷയം രാഷ്ട്രീയവത്കരിക്കാൻ മാത്രമാണ് ബിജെപി താൽപ്പര്യപ്പെടുന്നതെന്നും എംപി കോൺഗ്രസ് വക്താവ് നീലഭ് ശുക്ല ആരോപിച്ചു.
“ഗോമൂത്രത്തിന്റെ ആവശ്യം ഉന്നയിക്കുന്നത് ധ്രുവീകരണ രാഷ്ട്രീയം കളിക്കാനുള്ള ബിജെപിയുടെ പുതിയ തന്ത്രമാണ്,” അദ്ദേഹം പറഞ്ഞു, പന്തലിൽ കയറുന്നതിന് മുമ്പ് ഗോമൂത്രം കുടിക്കാനും സോഷ്യൽ മീഡിയയിൽ വീഡിയോകൾ പോസ്റ്റ് ചെയ്യാനും പ്രേരിപ്പിക്കുന്നതിന്റെ പിന്നില്‍ ഇതാണെന്നും നീലഭ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.