23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 5, 2024
November 29, 2024
November 16, 2024
November 9, 2024
November 7, 2024
November 5, 2024

‘ദൃശ്യം മോഡല്‍ കൊലപാതകം’; രണ്ട് വയസുകാരനെ കൊ ന്ന് കുഴിച്ചുമൂടിയ മാതാവ് പിടിയില്‍

Janayugom Webdesk
സൂറത്ത്
July 3, 2023 3:12 pm

ഗുജറാത്തില്‍ കാമുകനൊപ്പം ജീവിക്കാനായി രണ്ട് വയസുള്ള മകനെ കൊലപ്പെടുത്തിയ അമ്മ പിടിയിൽ. സൂറത്ത് ഡിൻഡോളി സ്വദേശിനി നയന മാണ്ഡവിയാണ് അറസ്റ്റിലായത്. വീർ മാണ്ഡവി എന്ന കുഞ്ഞാണ് അമ്മയുടെ ക്രൂരതയില്‍ കൊല്ലപ്പെട്ടത്.
കുഞ്ഞിനെ കാണാനില്ലെന്ന് നയന പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കുഞ്ഞിനായി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അമ്മതന്നെയാണ് വീര്‍ മാണ്ഡവിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയത്.
നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്യുകയാണ് നയന.

പൊലീസ് സംഘത്തിനൊപ്പം മൂന്ന് ദിവസത്തിലധികം അന്വേഷണത്തിന്റെ മുൻപന്തിയിൽ തന്നെ യുവതിയുമുണ്ടായിരുന്നു. തന്റെ സ്വദേശം ഝാർഖണ്ഡാണെന്നും അവിടെ താമസിക്കുന്ന കാമുകനൊപ്പം താമസിക്കാനാണ് മകനെ കൊലപ്പെടുത്തിയതെന്നും യുവതി പൊലീസിനോട് പറഞ്ഞു. കുഞ്ഞുമായി എത്തിയാൽ തന്നെ സ്വീകരിക്കില്ലെന്ന് പറഞ്ഞതിനാലാണ് കൊല നടത്തിയത്. അറസ്റ്റ് ഒഴിവാക്കാനായി ദൃശ്യം സിനിമ മോഡൽ അനുകരിച്ചതായും അതുപോലെയാണ് മൃതദേഹം മറവ് ചെയ്തതെന്നും യുവതി സമ്മതിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: Drishyam Mod­el Mur­der’; Moth­er arrest­ed for killing and bury­ing two-year-old boy

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.