5 January 2026, Monday

Related news

December 29, 2025
December 19, 2025
December 17, 2025
December 14, 2025
December 7, 2025
October 23, 2025
October 20, 2025
September 23, 2025
July 17, 2025
July 16, 2025

ഡ്രൈവിങ് ലൈസൻസും ആർസി ബുക്കും ഇനി സ്മാര്‍ട്ടാകും

Janayugom Webdesk
കൊച്ചി
February 21, 2023 9:36 pm

ഡ്രൈവിങ് ലൈസൻസും ആർസി ബുക്കും സ്മാർട്ടാകാൻ ഡ്രൈവിങ്ങ് ലൈസൻസ് പരിഷ്കരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി. പിവിസി പെറ്റ് ജി കാർഡിൽ ലൈസൻസ് നൽകാനുള്ള നടപടിയുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പിവിസി കാർഡ് നിർമിക്കാൻ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐടിഐ ബാംഗ്ളൂരുമായി സർക്കാരിന് ചർച്ച തുടരാൻ കോടതി അനുമതി നൽകി. പുതിയ കാർഡ് നിർമാണത്തിന് അനുമതി നൽകുമ്പോൾ ഇക്കാര്യം അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. 

സ്വകാര്യ കമ്പനിയായ റോസ്മൊർട്ട കമ്പനിയുടെ എതിർപ്പ് തള്ളിയാണ് ഹൈക്കോടതി തീരുമാനം. ഇക്കാര്യത്തിൽ 2006 മുതലുള്ള നിയമ തടസമാണ് ഡിവിഷൻ ബെഞ്ച് നീക്കിയത്. കേസ് പരിഗണിച്ചപ്പോൾ, ചിപ്പ് ഘടിപ്പിച്ച സ്മാർട്ട് കാർഡിൽ ലൈസൻസ് നൽകാനുള്ള മുൻ തീരുമാനം മാറ്റിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 

Eng­lish Summary;Driving license and RC book will now be smart
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.