ഡ്രൈവിംഗ് ലൈസൻസ് നേടുവാനും പുതുക്കുവാനും ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഡോക്ടർമാർക്ക് തന്നെ ഓൺലൈനിലൂടെ അപ്‌ലോഡ് ചെയ്യുവാൻ പുതിയ സംവിധാനം ഒരുക്കിയതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ഇതിനായി അംഗീകൃത ഡോക്ടർമാർക്ക് മോട്ടോർ വാഹന വകുപ്പിന്റെ ‘സാരഥി’ പോർട്ടലിൽ രജിസ്ട്രേഷൻ സൗകര്യം ഏര്‍പ്പെടുത്തും.
രജിസ്റ്റർ ചെയ്ത ഡോക്ടർമാർക്ക് അപേക്ഷകരെ പരിശോധിച്ചശേഷം മെഡിക്കൽ സർട്ടിഫിക്കറ്റ് ഓൺലൈനിലൂടെ സമർപ്പിക്കാം. മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ നിജസ്ഥിതി ഉറപ്പുവരുത്താനും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും.
പേപ്പർ രൂപത്തിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുന്നതിൽ പൊതുജനങ്ങൾക്കുള്ള ബുദ്ധിമുട്ടും ഇതുമൂലം ഒഴിവാകും. മോട്ടോർ വാഹന വകുപ്പിലെ സേവനങ്ങൾ മുഴുവൻ ഓൺലൈൻ ആക്കുന്നതിന്റെ ഭാഗമായുള്ളതാണ് ഈ സംവിധാനമെന്നും മന്ത്രി പറഞ്ഞു.
English Summary:Driving license; Online system for medical certificate: Minister Antony Raju
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.