സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ഒരു മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍ മാത്രം ഉള്ള ഓഫിസുകളില്‍ 40 ടെസ്റ്റും രണ്ട് ഓഫിസർമാരുള്ളിടത്ത് 80 ടെസ്റ്റുകള്‍ വീതവും നടത്തും. 25 പുതിയ അപേക്ഷകര്‍, 10 റീടെസ്റ്റ് അപേക്ഷകര്‍, അഞ്ച് പേര്‍ പഠനാവശ്യം ഉള്‍പ്പെടെ വിദേശത്ത് പോകേണ്ടുന്നവരോ, വിദേശത്ത് നിന്ന് ലീവിന് വന്ന് മടങ്ങിപോകേണ്ടുന്നവരോ ആയ പ്രവാസികള്‍ എന്ന രീതിയില്‍ ആയിരിക്കണം ടെസ്റ്റുകള്‍ നിജപ്പെടുത്തേണ്ടത്. വിദേശത്ത് പോകുന്ന അപേക്ഷകര്‍ ഇല്ലാത്ത സാഹചര്യത്തില്‍ റീടെസ്റ്റ് അപേക്ഷകരുടെ സീനിയോറിറ്റി കൃത്യമായി പരിഗണിച്ച് അവസരം നല്‍കണം. ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനത്തിന്റെ കാലപ്പഴക്കം 18 ആയി വര്‍ധിപ്പിച്ചു. ടെസ്റ്റ് വാഹനങ്ങളിൽ കാമറ വയ്ക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള 12 നിര്‍ദേശങ്ങള്‍ അടങ്ങുന്നതാണ് സര്‍ക്കാര്‍ ഉത്തരവ്.
English Summary:Driving test: Reforms come into effect
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.