
തിരുവനന്തപുരത്ത് മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എസ്എച്ച്ഒ അറസ്റ്റില്‍. വിളപ്പിൽശാല സ്റ്റേഷൻ ഹൗസ് ഓഫീസര്‍ നിജാമിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് തിരുവനന്തപുരത്തായിരുന്നു മദ്യപിച്ച് ലക്കുകെട്ട് പൊലീസുകാരന്റെ സവാരി. കന്‍റോണ്‍മെന്റ് പൊലീസാണ് എസ്എച്ച്ഒയെ കസ്റ്റഡിയിലെടുത്തത്. നഗരത്തിൽ വച്ച് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ വന്ന വാഹനത്തിലാണ് എസ്എച്ച്ഒയുടെ സ്വകാര്യവാഹനം ആദ്യം ഇടിച്ചത്.
മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ വാഹനത്തിൽ ഇടിച്ച കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. പിന്നാലെ പിഎംജിയിൽ വച്ച് വീണ്ടും എസ്എച്ച്ഒയുടെ വാഹനം മറ്റൊരു വാഹനത്തിൽ ഇടിച്ചു. തുടര്‍ന്ന് കന്‍റോണ്‍മെന്റ് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാട്ടുകാര്‍ കണ്‍ട്രോള്‍ റൂമിൽ അറിയിച്ചത് അനുസരിച്ചാണ് പൊലീസെത്തിയത്. ഇന്നലെ മുതൽ മെഡിക്കൽ ലീവിലായിരുന്നു എസ്എച്ച്ഒ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.