
പാകിസ്ഥാൻ സൂപ്പർ ലീഗ് മത്സരത്തിന് മണിക്കൂറുകൾക്ക് മുൻപ് റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെയും ഡ്രോണ്‍ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട്. സ്റ്റേഡിയത്തിന് സമീപത്തെ കിച്ചണ്‍ കോംപ്ലക്സ് പൂര്‍ണമായും തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് മേഖല സീൽ ചെയ്തു. വാള്‍ട്ടണ്‍ എയര്‍ ബേസിൽ തുടര്‍ ആക്രമണങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് പിഎസ്‍എൽ ക്രിക്കറ്റ് മത്സരം കറാച്ചിയിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്. പെഷ്‍വാര്‍ സൽമിയും കറാച്ചി കിങ്സും തമ്മിലുള്ള പാകിസ്ഥാൻ സൂപ്പര്‍ ലീഗിലെ മത്സരം നടക്കുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
സ്റ്റേഡിയത്തോട് ചേര്‍ന്നുള്ള കിച്ചണ്‍ കോംപ്ലക്സ് തകര്‍ന്നതിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സംഭവത്തിന് പിന്നാലെ സ്ഥലം സീൽ ചെയ്തുവെന്നും ഡ്രോണ്‍ എവിടെ നിന്നാണ് വന്നതെന്ന് പരിശോധിക്കുകയാണെന്നുമാണ് പാക് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടു പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മത്സരം കറാച്ചി സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്നുള്ള പാകിസ്ഥാൻ സൂപ്പർ ലീഗ് ക്രിക്കറ്റ് മത്സരങ്ങൾ കറാച്ചിക്ക് പുറമെ ദോഹയിലേക്കും ദുബായിലേക്കും മാറ്റാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നിർദേശം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.