1 March 2026, Sunday

Related news

March 1, 2026
March 1, 2026
March 1, 2026
February 28, 2026
February 28, 2026
February 28, 2026
February 22, 2026
February 19, 2026
February 15, 2026
February 7, 2026

ഡ്രോൺ ആക്രമണം പ്രതിരോധിച്ചു; അബൂദബി വിമാനത്താവളത്തിൽ ഒരു മരണം, ഏഴ് പേർക്ക് പരിക്ക്

Janayugom Webdesk
അബുദാബി
March 1, 2026 10:13 am

സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനെ ലക്ഷ്യമിട്ട് എത്തിയ ഒരു ഡ്രോൺ തടഞ്ഞ് നിര്‍ത്തുന്നതിനിടെ ഉണ്ടായ സ്ഥോടനത്തില്‍ ഒരാൾ മരണപ്പെട്ടതായും ഏഴ് പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ഡ്രോൺ തടഞ്ഞ് വീഴ്ത്തുന്നതിനിടെ ഉണ്ടായ അവശിഷ്ടങ്ങൾ താഴെ പതിച്ചതാണ് അപകടത്തിന് കാരണം. ഏഷ്യൻ സ്വദേശിയായ ഒരാളാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ സമീപ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നൽകുകയാണെന്നും അവരുടെ നില നിരീക്ഷിച്ചുവരികയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പൊതുജനങ്ങൾ അഭ്യൂഹങ്ങളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കരുതെന്നും, ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. തുടർവിവരങ്ങൾ ലഭിക്കുന്നതോടെ അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.