വേനല്‍ കടുത്ത സാഹചര്യത്തില്‍ മലയോര മേഖലകളില്‍ വനം വകുപ്പിന്റെ ഡ്രോണ്‍ നിരീക്ഷണം. മണ്ണാര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ചിന്റെ പരിധിയില്‍ കോട്ടോപ്പാടം, അലനല്ലൂര്‍, തെങ്കര,കരിമ്പന, തച്ചമ്പാറ പഞ്ചായത്തുകളിലാണ് പരിശോധന.
അട്ടപ്പാട് ‚അഗളി വനം റെയ്ഞ്ചുകളുടെ പരിധിയിലും പരിശോധന നടത്തി കാട്ടുതീയുടെ ഭീഷണി നിലനില്‍ക്കുന്ന സ്ഥലങ്ങളിലും ചൂടു കൂടിയ സാഹചര്യത്തില്‍ വന്യജീവികള്‍ കാടിറങ്ങാന്‍ സാധ്യതയുള്ള മേഖലകളിലുമാണ് വനം വകുപ്പ് ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.
മാര്‍ച്ച് അവസാനം വരെയാണ് ഡ്രോണ്‍ സാങ്കേതിക സഹായത്തോടു കൂടിയുളള നിരീക്ഷണം. അഞ്ച് കിലോമീറ്റര്‍ അധികം ദൂര പരിധിയിലുള്ള ഒന്നിലധികം ഡ്രോണുകള്‍ ഉപയോഗിച്ചാണ് നിരീക്ഷണം നടക്കുന്നത്.
English Summary
Drone surveillance of the forest department in the hilly area during severe summer conditions
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.