അപ്രതീക്ഷിത ആക്രമണങ്ങള്‍ തടയാൻ ഇന്ത്യൻ അതിര്‍ത്തികളില്‍ പുതിയ സുരക്ഷാക്രമീകരണം നടപ്പാക്കിയേക്കും. ഇസ്രയേലില്‍ ഹമാസ് നടത്തിയതുപോലെയുള്ള ആക്രമണങ്ങള്‍ തടയുകയാണ് ലക്ഷ്യം. അതിര്‍ത്തികളില്‍ ഡ്രോണുകളുള്ള ഒരു നിരീക്ഷണ സംവിധാനം സ്ഥാപിക്കുമെന്നാണ് സൂചന. ലാൻഡിങ് കൂടാതെ ദീര്‍ഘനേരം പ്രവര്‍ത്തിക്കാൻ കഴിയുന്ന സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളാണ് ഹൈ-ആള്‍ട്ടിറ്റ്യൂഡ് സ്യൂഡോ സാറ്റലൈറ്റുകള്‍ എന്ന് വിളിക്കപ്പെടുന്ന സംവിധാനത്തിനായി ഉപയോഗിക്കുക. ഡ്രോണുകളും അവയുടെ സോഫ്റ്റ്‌വെയറും പ്രാദേശികമായി വികസിപ്പിക്കാനാണ് പദ്ധതി. കര അതിര്‍ത്തികളും തീരപ്രദേശങ്ങളും ഉള്‍ക്കൊള്ളുന്ന 22,531 കിലോമീറ്റര്‍ മുഴുവൻ പുതിയ സംവിധാനം ഏര്‍പ്പെടുത്താൻ വര്‍ഷങ്ങള്‍ വേണ്ടിവരും. പ്രതിവര്‍ഷം 500 ദശലക്ഷം ഡോളര്‍ ഇതിനായി ചെലവാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
English Summary;Drone surveillance system at borders
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.