മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടല്ല സര്‍ക്കാരിന്റേതെന്നും, ലഹരി സാമൂഹിക വിപത്താണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ലഹരി സമൂഹത്തെ ആകെ ബാധിക്കുന്ന പ്രശ്നമാണെന്നും ഫലപ്രദമായ ബോധവത്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ലഹരിക്കെതിരെ പ്രചാരണം നടത്തുന്നുണ്ട്. അതിന് ഉദാഹരണമാണ് വിമുക്തി കേന്ദ്രം.
ലഹരിക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായ നടപടിയാണ് സ്വീകരിച്ചത്. അതേസമയം ആശവര്‍ക്കര്‍മാരുടെ പ്രശ്‌നത്തിലും അദ്ദേഹം പ്രതികരിച്ചു. കേന്ദ്രം ഒരു രൂപ പോലും വര്‍ദ്ധിപ്പിച്ചില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണ് ആശമാരെ ബാധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും സഹായമില്ല സംസ്ഥാന സര്‍ക്കാര്‍ ആശമാര്‍ക്ക് എല്ലാ സഹായവും നല്‍കിയിട്ടുണ്ട്. എന്നാല്‍ എല്ലാ ചെലവും വഹിക്കാന്‍ സര്‍ക്കാരിനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.