27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 21, 2025
April 20, 2025
April 10, 2025
April 6, 2025
April 5, 2025
April 5, 2025
April 4, 2025
March 31, 2025
March 31, 2025
March 30, 2025

കായംകുളത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; 48 ഗ്രാം 
എം ഡി എം എയുമായി യുവാക്കൾ പിടിയിൽ

Janayugom Webdesk
കായംകുളം
July 13, 2023 7:57 pm

കായംകുളത്ത് 48 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. കായംകുളം റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നാണ് മൂന്ന് യുവാക്കളെ കായംകുളം പോലീസും ജില്ലാ ഡാൻസാഫ് സംഘവും നടത്തിയ പരിശോധനയിൽ പിടികൂടിയത്. കാർത്തികപ്പള്ളി മഹാദേവികാട് കുന്തളശ്ശേരി തെക്കേതിൽ ഉണ്ണിക്കുട്ടൻ(26), കൊച്ചുപടനയിൽ സച്ചിൻ (23), മിലൻ എന്നിവരാണ് പിടിയിലായത്.

കഞ്ചാവ് കച്ചവടം നടത്തിയിരുന്ന ഇവർ കുടുതൽ പണം കണ്ടെത്തുന്നതിനായാണ് ന്യൂജെൻ ലഹരി കച്ചവടത്തിലേയ്ക്ക് തിരിഞ്ഞത്. കാർത്തികപ്പളളി, മുതുകുളം, ചിങ്ങോലി ഭാഗത്ത് ചെറുപ്പക്കാർക്കും കുട്ടികൾക്കും മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നത് ഇവരാണ്. ഇവരുടെ വീട്ടിൽ നിന്ന് ധാരാളം കുട്ടികളും ചെറുപ്പക്കാരും മയക്കുമരുന്ന് വാങ്ങുന്നതായി പരാതിയുണ്ട്.ബംഗ്ളൂരുവിൽ നിന്നും നേരിട്ട് വാങ്ങി കായംകുളം, ഹരിപ്പാട്, തൃക്കുന്നപ്പുഴ മേഖലകളിൽ വിൽക്കാൻ കൊണ്ടുവന്നതാണെന്ന് ഇവർ ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.