5 December 2025, Friday

Related news

November 30, 2025
November 29, 2025
November 26, 2025
November 24, 2025
November 22, 2025
November 17, 2025
November 15, 2025
November 14, 2025
November 10, 2025
November 8, 2025

കിഴക്കൻ പസഫിക്കിൽ മയക്കുമരുന്ന് കടത്ത്: നാല് ബോട്ടുകൾ കൂടി തകർത്ത് അമേരിക്ക, 14 പേര്‍ കൊല്ലപ്പെട്ടു

Janayugom Webdesk
വാഷിങ്ടൺ
October 29, 2025 8:39 am

മയക്കുമരുന്ന് കടത്ത് ആരോപിച്ച് കിഴക്കൻ പസഫിക് സമുദ്രത്തിൽ നാല് ബോട്ടുകൾ കൂടി തകർത്തതായി അമേരിക്കൻ പ്രതിരോധ വകുപ്പ് അറിയിച്ചു. ഈ ആക്രമണങ്ങളിൽ 14 പേർ കൊല്ലപ്പെട്ടതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത് സ്ഥിരീകരിച്ചു. സെപ്റ്റംബർ മാസം മുതൽ കരീബിയൻ കടലിലും പസഫിക് സമുദ്രത്തിലുമായി അമേരിക്ക ഇതുവരെ 14 ബോട്ടുകളാണ് തകർത്തത്. ഈ ആക്രമണങ്ങളിൽ ആകെ 57 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. മൂന്ന് പേർ ആക്രമണത്തെ അതിജീവിച്ചതായും റിപ്പോർട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിനുള്ള ഉത്തരവാദിത്തം മെക്സിക്കൻ അധികൃതർ ഏറ്റെടുത്തിട്ടുണ്ട്. മയക്കുമരുന്ന് കടത്തിൽ ഉൾപ്പെട്ട ബോട്ടുകൾക്കെതിരെ ട്രംപ് ഭരണകൂടം ഒരേ ദിവസം ഒന്നിലധികം ആക്രമണങ്ങൾ നടത്തുന്നത് ഇതാദ്യമായാണ്. മയക്കുമരുന്ന് കടത്തിനെതിരായ അമേരിക്കയുടെ ശക്തമായ സൈനിക നീക്കമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.