10 December 2025, Wednesday

Related news

November 5, 2025
October 31, 2025
October 23, 2025
October 12, 2025
October 4, 2025
October 1, 2025
September 30, 2025
September 27, 2025
September 26, 2025
September 23, 2025

സിനിമ സെറ്റിലെ ലഹരി ഉപയോഗം :നിലവിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കുമെന്ന് മന്ത്രി എം ബി രാജേഷ്

Janayugom Webdesk
തിരുവനന്തപുരം
April 18, 2025 12:42 pm

സിനിമ സെറ്റിലെ ലഹരി ഉപയോഗത്തിൽ നിലവിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷിക്കുമെന്ന് മന്ത്രി എംബി രാജേഷ്. നടി വിന്‍ സി അലോഷ്യസിന് പരാതിയില്ലെങ്കിലും കേസ് എക്‌സൈസ് അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. നടിയുടെ പരാതിയിൽ തുടർനടപടികൾക്ക് താല്പര്യമില്ലെന്ന് നടിയുടെ കുടുംബം അറിയിച്ചിരുന്നു എന്നും മന്ത്രി പറഞ്ഞു.

ലഹരി ഉപയോഗം എവിടെയും പാടില്ല. വിവരം ലഭിച്ചാൽ എല്ലാ സ്ഥലത്തും പരിശോധന നടത്തും. നിരവധി റെയിഡുകളിൽ ലഹരി പിടികൂടിയിട്ടുണ്ട്.സിനിമ സെറ്റിലും പരിശോധന ഊർജിതമാണ് എന്നും മന്ത്രി പറഞ്ഞു.അതേസമയം, സ്വാതന്ത്ര സമരത്തിൽ പങ്കെടുക്കാത്ത ആളാണ് ഹെഡ്ഗേവാർ. ആർഎസ്എസ് മേധാവിയുടെ പേര് ഇടുന്നത് ഉചിതമല്ല. 

ഹെഡ്ഗേവാർ പറഞ്ഞത് ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ പാടില്ലെന്നാണ്. ആർഎസ്എസിന് വേണ്ടി പ്രവർത്തിക്കാനാണ് പറഞ്ഞത് എന്നും മന്ത്രി പറഞ്ഞു. പാലക്കാട് നഗരസഭ ഹെഡ്ഗേവാർ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി എം ബി രാജേഷ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.