58 ഗ്രാം മെത്താംഫെറ്റമിനുമായി താമരശ്ശേരിയിലെ രാസലഹരിയുടെ മൊത്ത കച്ചവടക്കാരൻ എക്‌സൈസ് പിടിയിൽ. താമരശ്ശേരി അമ്പായത്തോട് പുല്ലുമല വീട്ടിൽ മിർഷാദ് എന്ന മസ്താനെയാണ് പിടികൂടിയത്. കോവൂർ ഇരിങ്ങാടൻപള്ളിക്കു സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
ബംഗളൂരുവിലെ ലഹരി മാഫിയയുമായി ബന്ധമുള്ളയാളാണ് മിർഷാദ്. പൊലീസിനെ കണ്ടു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെയും ലഹരിക്ക് അടിമപ്പെട്ട് ഉമ്മയെ കൊന്ന ആഷിഖിന്റെയും ഭാര്യയെ കൊന്ന യാസിറിന്റെയും സുഹൃത്താണ് ഇയാൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.