2 January 2026, Friday

Related news

December 31, 2025
December 31, 2025
December 29, 2025
December 29, 2025
December 28, 2025
December 24, 2025
December 16, 2025
December 16, 2025
December 7, 2025
December 6, 2025

മദ്യപിച്ചെത്തി ആശുപത്രിയിൽ അതിക്രമം കാണിച്ച ടിവി താരം അറസ്റ്റില്‍

web desk
കൊല്ലം
April 26, 2023 11:42 am

മദ്യപിച്ചെത്തി ആശുപത്രിയിൽ അതിക്രമം കാണിച്ച് ബഹളമുണ്ടാക്കിയ ടെലിവിഷന്‍ താരം പിടിയിൽ. കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ മധു അഞ്ചലാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. അഞ്ചൽ ചന്തമുക്കിലെ സ്വകാര്യ ആശുപത്രിയിൽ മദ്യപിച്ചെത്തിയ മധു, രോഗികള്‍ക്കുള്ള കസേരയിൽ കയറി കിടന്നു. ഇത് ചോദ്യം ചെയ്ത സെക്യൂരിറ്റിയെയും രോഗികളെയും ഇയാൾ അസഭ്യം പറഞ്ഞു. ജീവനക്കാര്‍ പുറത്തുപോകാൻ പറഞ്ഞതോടെയാണ് അതിക്രമം നടത്തിയത്.

ഒടുവില്‍ ആശുപത്രി അധികൃതർ അഞ്ചൽ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി അനുനയിപ്പിച്ച് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും മധു വഴങ്ങിയില്ല. ഇതോടെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. ഇയാളെ പിന്നീട് അമ്മയ്‌ക്കൊപ്പം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Eng­lish Sam­mury: Drunk assault­ing hos­pi­tal: TV star Mad­hu Anchal arrest­ed in Kollam

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.