ഐക്കരപ്പടിയിൽ 31 ഗ്രാം ഹെറോയിനുമായി യുവാവ് എക്‌സൈസ് പിടിയിൽ. ചേലേമ്പ്ര കൊളക്കാട്ടുചാലിയിൽ നീലാടത്ത് മലയിൽ വീട്ടിൽ മുഹമ്മദ് നിഷാദ് (37) ആണ് പിടിയിലായത്. എക്സൈസ് സംഘം നടത്തിയ വാഹനപരിശോധനയിലാണ് 31.298 ഗ്രാം ഹെറോയിനുമായി പ്രതി പിടിയിലാവുന്നത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. രണ്ടു ദിവസം മുൻപ് ഐക്കരപ്പടിയിലെ പേങ്ങാടിൽ നിന്ന് 50 കിലോ കഞ്ചാവുമായി മൂന്നു യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു.ലഹരി വസ്തുക്കളുമായി മുൻപും മുഹമ്മദ് നിഷാദ് പിടിയിലായിട്ടുണ്ട്. 2020 ൽ 48 കിലോ കഞ്ചാവുമായി ആന്ധ്രയിൽ നിന്ന് ഇയാളെ പിടി കൂടിയിരുന്നു. ശേഷവും പല തവണ ലഹരി വസ്തുക്കളുമായി പിടിക്കപ്പെട്ടിട്ടുണ്ട്.
ലഹരിക്കടിമയായ ഇയാൾ പണമുണ്ടാക്കാൻ വേണ്ടി ലഹരി വിതരണം നിത്യതൊഴിലാക്കിയിരിക്കുകയാണ്.
അറസ്റ്റിലായ പ്രതിയെ മലപ്പുറം ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതി മുമ്പാകെ ഹാജരാക്കി. എക്സൈസ് ഇൻസ്‌പെക്ടർ എ പി ദിപീഷിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) അബ്ദുൽ നാസർ പി, അസി. എക്സൈസ് ഇൻസ്‌പെക്ടർമാരായ പ്രജേഷ്കുമാർ, ജ്യോതിഷ് ചന്ദ്, മുഹമ്മദ് അലി, പ്രശാന്ത്, പ്രിവന്റീവ് ഓഫിസര്‍ ഷിജിത്ത്, സിവിൽ എക്സൈസ് ഓഫിസര്‍മാരായ സതീഷ് കുമാർ, വിനയൻ, വനിത സിവിൽ എക്സൈസ് ഓഫിസര്‍ മായാ ദേവി, ഡ്രൈവർ അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടി കൂടിയ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.