
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയ ബ്രസീലിയൻ ദമ്പതികള്‍ വിഴുങ്ങിയത് 16 കോടി രൂപയുടെ കൊക്കെയ്ന്‍. ശനിയാഴ്ച രാവിലെയാണ് ഇവർ പിടിയിലായത്. ബ്രസീലിയൻ പൗരന്മാരായ ലൂക്കാസ്, ബ്രൂണ എന്നീ ദമ്പതികളെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) ആണ് പിടികൂടിയത്. ഡിആർഐക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ പിടിയിലായത്.
163 കൊക്കെയ്ൻ ഗുളികകൾ ക്യാപ്സൂൾ രൂപത്തിലാക്കി വിഴുങ്ങിയാണ് ഇവർ കടത്താൻ ശ്രമിച്ചത്. ബ്രസീലിലെ സാവോപോളയിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കേരളം സന്ദർശിക്കാൻ എത്തുന്നു എന്ന വ്യാജേനയാണ് ഇവർ നെടുമ്പാശേരിയിലെത്തിയത്. സംശയത്തെ തുടർന്ന് ഇവരെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനിയില്ല. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് നടത്തിയ സ്കാനിങ്ങിലാണ് കാപ്സ്യൂള്‍ വിഴുങ്ങിയതായി കണ്ടെത്തിയത്.
അഞ്ചുദിവസത്തെ ശ്രമത്തിനൊടുവിലാണ് ഇവർ വിഴുങ്ങിയ ക്യാപ്സൂളുകൾ പൂർണമായും പുറത്തെടുക്കാൻ കഴിഞ്ഞത്. കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് എത്താനായിരുന്നു ഇവരുടെ പദ്ധതി. തിരുവനന്തപുരത്ത് ഇവർക്ക് മുറി ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. മുറി ബുക്ക് ചെയ്തതടക്കമുള്ള മുഴുവൻ വിവരങ്ങളും പരിശോധിക്കുകയാണ് ഡിആർഐ. പ്രതികളെ റിമാൻഡ് ചെയ്തു. ഇത്തരത്തിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച നൈജീരിയൻ സ്വദേശികളും മുമ്പ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.