13 December 2025, Saturday

Related news

December 3, 2025
November 30, 2025
November 29, 2025
November 28, 2025
November 17, 2025
November 6, 2025
November 4, 2025
November 3, 2025
October 31, 2025
October 24, 2025

കോഴിക്കോട് മദ്യപിച്ച് ബസിനു മുന്നിൽ സ്കൂട്ടറുമായി യുവാവിന്റെ അഭ്യാസപ്രകടനം; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

Janayugom Webdesk
കോഴിക്കോട്
October 27, 2023 4:28 pm

കോഴിക്കോട് മീഞ്ചന്തയില്‍ ബസ്സിനു മുന്‍പില്‍ അഭ്യാസപ്രകടനം നടത്തിയ സ്കൂട്ടര്‍ യാത്രികനെതിരെ പൊലീസ് കേസെടുത്തു. കല്ലായി സ്വദേശി ഫര്‍ഹാനെതിരെയാണ് പന്നിയങ്കര പൊലീസ് കേസെടുത്തത്. അന്വേഷണത്തില്‍ യുവാവ് മദ്യപിച്ചിരുന്നുവെന്ന് കണ്ടെത്തി.

അപകടകരമായ ഡ്രൈവിങ്ങിനും മദ്യപിച്ച് വാഹനം ഓടിച്ചതിനും ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്. ഫര്‍ഹാന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. ബസിന് മുന്നിലൂടെ സ്കൂട്ടറുമായി അഭ്യാസപ്രകടനം നടത്തുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

Eng­lish Sum­ma­ry: Drunk young man prac­tic­ing with scoot­er in front of bus; The license will be suspended
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.