22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 20, 2026
January 19, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026

തൃശൂരില്‍ മദ്യലഹരിയില്‍ ബസ് ഓടിച്ച ഡ്രൈവര്‍മാര്‍ പിടിയില്‍; പരിശോധന ശക്തമാക്കുമെന്ന് പൊലീസ്

Janayugom Webdesk
കുന്നംകുളം
August 7, 2023 9:38 pm

മദ്യലഹരിയില്‍ ബസ് ഓടിച്ച ഡ്രൈവര്‍മാരെ കുന്നംകുളം പൊലീസ് പിടികൂടി. കൂനമൂച്ചി സ്വദേശി 41 വയസ്സുള്ള അഭിനേഷ് (41), പെരിങ്ങോട് സ്വദേശി രവീന്ദ്രന്‍ (50)എന്നിവരെയാണ് കുന്നംകുളം എസ് എച്ച് യുകെ ഷാജഹാന്റെ നിർദ്ദേശപ്രകാരം പുതിയ ബസ്റ്റാന്‍ഡില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്. രവീന്ദ്രന്‍ ഓടിച്ചിരുന്ന കുന്നംകുളം – പട്ടാമ്പി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഫിദമോള്‍ ബസും, അഭിനേഷ് ഓടിച്ചിരുന്ന കുന്നംകുളം ‑തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജനത ബസും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

കെഎസ്ആര്‍ടിസി സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ലഹരി ഉപയോഗിച്ച് ബസ് സര്‍വീസ് നടത്തുന്നുണ്ടെന്ന് പൊലീസിനെ ലഭിച്ച വ്യാപക പരാതിയെ തുടര്‍ന്നാണ് പരിശോധനയുമായി പോലീസ് രംഗത്തെത്തിയത്. സ്വകാര്യ ബസുകളുടെ അമിതവേഗതയും ദിവസങ്ങൾക്കുള്ളിൽ നിരവധി കാറുകൾക്ക് മുന്നിലും പിന്നിലുമായി അമിതവേഗതയിൽ എത്തിയ ബസുകൾ കുന്നംകുളം മേഖലയിൽ അപകടങ്ങൾ വരുത്തുന്നത് പതിവാണ്. അപകടങ്ങൾ വരുത്തിയ സംഭവങ്ങൾ പോലീസിന് ഇത്തരത്തിൽ പരിശോധന നടത്താൻ പ്രേരിപ്പിച്ചത്. അപകടങ്ങൾക്കും മറ്റും നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായ വാഹനങ്ങളുടെ മരണപ്പാച്ചിൽ ആണ് തൃശൂർ കുന്നംകുളം റൂട്ടിലും മറ്റും നടക്കുന്നത്.കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ നാലോളം ബസ്സുകള്‍ പോലീസ് പിടികൂടിയിരുന്നു. വരും ദിവസങ്ങളിലും കുന്നംകുളം മേഖലയില്‍ പരിശോധന ശക്തമാക്കുമെന്ന് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ ഷാജഹാന്‍ അറിയിച്ചു.

പൊലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും പരിശോധനയില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നും ലഹരി ഉപയോഗിച്ച് ബസ്സ് ഓടിക്കുന്നവരെ മുന്‍പ് പിടികൂടിയിട്ടുണ്ട്. തൃശൂര്‍ വടക്കെബസ്റ്റാന്റ്, ഇരിങ്ങാലക്കുട ബസ്റ്റാന്റ്, തൃപ്രയാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇത്തരത്തില്‍ ലഹരി-മദ്യം ഉപയോഗിച്ച് സ്വകാര്യ ബസ്സുകള്‍ ഓടിക്കുന്നവരെ പിടികൂടിയിരുന്നത്. തൃശൂ-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയിലെ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ അമിത വേഗത്തിനു പിന്നിലും മദ്യവും മറ്റു ലഹരിവസ്തുക്കളും ഉപയോഗിച്ച് വാഹനമോടിക്കുന്ന ഡ്രൈവര്‍മാരാണെന്നു യാത്രക്കാര്‍ക്ക് പരാതിയുണ്ട്. ജീവൻ പണയം വെച്ചാണ് ഈ റൂട്ടില്‍ ഇരുചക്രവാഹന യാത്രികരും വഴിയാത്രക്കാരും സഞ്ചരിക്കുന്നത്. ഇവരെ നിയന്ത്രിക്കുന്നതിന് മന്ത്രിതലത്തില്‍ വരെ യോഗങ്ങള്‍ നടത്തി സമയക്രമവും മറ്റു കാര്യങ്ങളും ചര്‍ച്ച ചെയ്തിരുന്നു. ബസ്സ് ഉടമകളോടെ മരണപ്പാച്ചില്‍ അവസാനിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ വെയ്ക്കാന്‍ സമയവും നല്‍കിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ഇപ്പോഴും ഈ റൂട്ടില്‍ സഞ്ചരിക്കുന്ന ചെറുവാഹനയാത്രക്കാര്‍ മരണഭയത്തില്‍ തന്നെയാണ്. ഒരുമാറ്റവും ഇവരുടെ ഡ്രൈവിംഗില്‍ ഉണ്ടായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

സ്വകാര്യബസിനെതിരെ നടപടി

ഗതാഗതകുരുക്കിനെ മറികടക്കാന്‍ എതിർ ദിശയിലൂടെ വാഹനം ഓടിച്ച് ലൈൻ ബസിന്റെ അഭ്യാസം. ഉടൻതന്നെ നടപടിയെടുത്ത് ട്രാൻസ്പോർട്ട് കമ്മീഷണർ. ശനിയാഴ്ച ഒല്ലൂര്‍ ജങ്ഷനിലാണ് സംഭവം. ഗതാഗതക്കുരിക്കില്‍പ്പെട്ട് കിടക്കുന്ന വാഹനങ്ങളെ മറിടകന്ന് എതിര്‍ദിശയിലൂടെയെത്തിയ വിഷ്ണുമായ എന്ന ബസ് കൂടുതല്‍ ഗതാഗതകുരുക്ക് സൃഷ്ടിക്കുകയും എതിരെ വന്നിരുന്ന ഇരുചക്രവാഹനങ്ങളില്‍ ഇടിക്കുകയും ചെയ്തു. ഈ സമയം ട്രാൻസ്പോർട്ട് കമ്മീഷണർ ശ്രീജിത്ത് ഐപിഎസിന്റെ വാഹനവും ബ്ലോക്കില്‍പ്പെട്ടിട്ടുണ്ടായിരുന്നു. ബസിന്റെ നിയമലംഘനം ശ്രദ്ധയില്‍പ്പെട്ട ട്രാൻസ്പോർട്ട് കമ്മീഷണർ ബസിനെ പിന്തുടര്‍ന്ന് വാഹനം പിടിച്ചെടുക്കുകയും നടപടിയെടുക്കുവാൻ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. തുടർന്ന് വാഹനം ഓടിച്ചിരുന്ന കെ എന്‍ അനീഷിന്റെ ലൈസൻസിൽ നടപടിയെടുക്കുകയും എൻഫോഴ്സ്മെന്റ് സ്ക്വാഡ് വാഹനം പരിശോധിച്ചതിൽ സ്പീഡ് ഗവർണർ ഫിറ്റ് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനാല്‍ സർവീസ് നിർത്തിവയ്ക്കുന്നതിന് നോട്ടീസ് നൽകുകയും ചെയ്തു.

Eng­lish Sum­ma­ry; Drunk­en bus dri­vers arrest­ed; The police will strength­en the inspection

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.