19 January 2026, Monday

Related news

January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

തൃശൂരില്‍ മദ്യപിച്ചെത്തിയ അച്ഛൻ 12കാരനെ വെട്ടി

Janayugom Webdesk
തൃശൂർ
July 16, 2023 6:04 pm

തൃശൂരില്‍ മദ്യപിച്ചെത്തിയ അച്ഛൻ 12 കാരനെ വെട്ടി പരിക്കേൽപ്പിച്ചു. പനമ്പിള്ളിയിലാണ് സംഭവം. കഴുത്തിന് പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പിതാവിനെ വിയ്യൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ 10 മണിയോടെ വാനത്ത് വീട്ടിൽ പ്രഭാതാണ് മകൻ ആനന്ദ കൃഷ്ണനെ വെട്ടിയത്. 

കുടുംബ വഴക്കിനെ തുടർന്നാണ് അക്രമണമെന്നാണ് സൂചന. കുട്ടിയുടെ നില ഗുരുതരമല്ലെന്നാണ് വിവരം. തെങ്ങുകയറ്റ തൊഴിലാളിയായ പിതാവ് സ്ഥിരം മദ്യപാനിയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസവും മകനെ ആക്രമിക്കാൻ ഇയാൾ ശ്രമിച്ചിരുന്നു. നിലവിൽ കുട്ടിയുടേയും അമ്മയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 

Eng­lish Summary:Drunken father cuts 12-year-old boy in Thrissur

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.