22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026

വിസിറ്റിങ് വിസയില്‍ ദുബായിലെത്തി; ഒടുവില്‍ ഭിഷാടനം നടത്തേണ്ടി വന്ന് യുവാവും യുവതിയും, പൊലീസ് പിടിയില്‍

Janayugom Webdesk
February 13, 2023 9:35 pm

വിസിറ്റിങ് വിസയില്‍ ദുബായിലെത്തിയ യുവാവും യുവതിയും ഭിഷാടനത്തിനിടയില്‍ പിടിയില്‍. മൂന്ന് മാസത്തെ തടവിന് ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. പിടിയിലായവര്‍ ഏഷ്യക്കാരാണ്. രാത്രി പട്രോളിങിനെത്തിയ പൊലീസുകാരാണ് മെട്രോ സ്‌റ്റേഷന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ സ്ത്രീയെയും പുരുഷനെയും കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വിസിറ്റിങ് വിസയിലെത്തിയതാണെന്നും ഭിഷാടനം ചെയ്ത് കഴിയുകയായിരുന്നുവെന്നും വ്യക്തമായത്.

നാട്ടുകാരനായ ഒരാളുടെ സഹായത്തോടെയാണ് ദുബായിലേക്കുള്ള വിസ ലഭിച്ചതെന്നും ഇവിടെയെത്തിയപ്പോള്‍, ഭിക്ഷാടനം നടത്തി ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും സ്ത്രീയും പുരുഷനും ദുബായി പൊലീസിനോട് പറഞ്ഞു. ഭിക്ഷാടനം നടത്തി കിട്ടുന്ന പണം കൊണ്ട് നാട്ടിലെത്തി ബിസിനസ് ചെയ്ത് ജീവിക്കാനായിരുന്നു ഇരുവരുടെയും പദ്ധതി. ഇവരുടെ പക്കല്‍ നിന്നും 191 ദിര്‍ഹവും മറ്റേയാളുടെ കൈവശം 161 ദിര്‍ഹവും പൊലീസ് കണ്ടെത്തി.

Eng­lish Sum­ma­ry: Dubai: Beg­gars on vis­it visa arrest­ed for tar­get­ing Metro users, has­sling them for money

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.