7 January 2026, Wednesday

Related news

January 7, 2026
January 7, 2026
December 27, 2025
December 19, 2025
December 16, 2025
December 2, 2025
December 2, 2025
December 1, 2025
December 1, 2025
November 20, 2025

ദുൽഖർ സൽമാൻ — സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’ ട്രെയ്‌ലർ നവംബർ ആറിന്; അനൗൺസ്മെൻ്റ് വീഡിയോ പുറത്ത്

Janayugom Webdesk
November 4, 2025 6:01 pm

ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ യുടെ ട്രെയ്‌ലർ അനൗൺസ്മെൻ്റ് വീഡിയോ പുറത്ത്. നവംബർ 6 ന് ആണ് ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്യുക. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം നവംബർ 14 ന് ആഗോള റിലീസായെത്തും. ദുൽഖർ സൽമാൻ എന്ന അഭിനയ പ്രതിഭയുടെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിൽ ഒന്നായിരിക്കും ഈ ചിത്രത്തിൽ ഉണ്ടാവുക എന്ന സൂചനയാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ അനൗൺസ്മെൻ്റ് വീഡിയോ, ടീസർ എന്നിവ സൂചിപ്പിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. അടുത്തിടെ “റേജ് ഓഫ് കാന്ത” എന്ന പേരിൽ പുറത്തു വന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ഗാനം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഒരു തമിഴ് — തെലുങ്ക് റാപ് ആന്തം ആയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. 

ഇത് കൂടാതെ നേരത്തെ എത്തിയ “പനിമലരേ” എന്ന വരികളോടെ തുടങ്ങുന്ന ഗാനവും, “കണ്മണീ നീ” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനവും സൂപ്പർ ഹിറ്റായിരുന്നു. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് എന്നാണ് സൂചന. ദുൽഖർ സൽമാൻ കൂടാതെ സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി എന്നിവരാണ് ചിത്രത്തിലെ മറ്റു നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് “കാന്ത” കഥ പറയുന്നത്. “ദ ഹണ്ട് ഫോർ വീരപ്പൻ” എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് കാന്തയുടെ സംവിധായകനായ സെൽവമണി സെൽവരാജ്. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രമാണ് ‘കാന്ത’. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രം കൂടിയാണിത്. ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നതും വേഫറെർ ഫിലിംസ് തന്നെയാണ്.

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് — സായ് കൃഷ്ണ ഗഡ്വാൾ, സുജയ് ജയിംസ്, ലൈൻ പ്രൊഡ്യൂസർ — ശ്രാവൺ പലപർത്തി, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, അർച്ചന റാവു, ഹർമൻ കൗർ, സൗണ്ട് ഡിസൈൻ — ആൽവിൻ റെഗോ, സഞ്ജയ് മൗര്യ, അഡീഷണൽ തിരക്കഥ — തമിഴ് പ്രഭ, വിഎഫ്എക്സ് — ഡെക്കാൺ ഡ്രീംസ്, ഡിഐ കളറിസ്റ്റ് — ഗ്ലെൻ ഡെന്നിസ് കാസ്റ്റിഞൊ, പബ്ലിസിറ്റി ഡിസൈൻ — എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ടൂ സിഡ്, പിആർഒ- ശബരി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.