11 February 2026, Wednesday

Related news

February 11, 2026
February 11, 2026
February 10, 2026
February 6, 2026
February 6, 2026
February 6, 2026
January 31, 2026
January 24, 2026
January 16, 2026
January 15, 2026

ഹോട്ടൽ മുറിയിൽ ഡ്യൂപ്ലിക്കേറ്റ് കല്ല്യാണം ; യുവതിയെ ഗർഭിണിയാക്കി മുങ്ങിയ യുവാവ് അറസ്റ്റിൽ

Janayugom Webdesk
തിരുവനന്തപുരം
September 22, 2025 2:43 pm

യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങിയ യുവാവ് അറസ്റ്റിൽ. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട കരമന സ്വദേശിയെ ഗർഭിണിയാക്കി മുങ്ങിയ എറണാകുളം പാലൂർകുഴി സ്വദേശി അഖിൽ ഭാസ്കറിനെ (24)യാണ് കരമന പൊലീസ് പിടികൂടിയത്. എരുമേലിയിൽ നിന്നാണ് കരമന
ഇയാളെ പൊലീസ് പിടികൂടിയത്. വിവാഹിതനാണെന്ന വിവരം മറച്ചുവച്ചാണ് ഇയാള്‍ യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് യുവതിയെ വിളിച്ചിറക്കി കൊണ്ടുപോയി, എറണാകുളത്തെ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയും അവിടെ വച്ച് മഞ്ഞച്ചരട് കഴുത്തിൽ കെട്ടി വിവാഹം കഴിച്ചതായി വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു.

ഗർഭിണിയായെന്ന് അറിഞ്ഞപ്പോൾ അഖിൽ ഭാസ്കർ മുങ്ങുകയായിരുന്നെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. പ്രതി ഒരു കുട്ടിയുടെ അച്ഛനുമാണ്. ഫോർട്ട്‌ എ സി ഷിബു കരമന, എസ്‌എച്ച്ഒ അനൂപ്, എസ്‌ഐമാരായ ശ്രീജിത്ത്‌, കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.