11 February 2026, Wednesday

Related news

February 9, 2026
January 26, 2026
January 22, 2026
January 17, 2026
November 14, 2025
November 3, 2025
October 24, 2025
October 20, 2025
October 17, 2025
October 13, 2025

ദുര്‍ഗാപൂര്‍ കൂട്ടബലാത്സംഗം : പെണ്‍കുട്ടികള്‍ രാത്രികാലങ്ങളില്‍ പുറത്തിറങ്ങരുത് ; വിവാദ പരാമര്‍ശവുമായി സൗഗത റോയ്

Janayugom Webdesk
കൊല്‍ക്കത്ത
October 13, 2025 5:07 pm

പശ്ചിമബംഗാളിലെ ദുര്‍ഗാപൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ മുഖ്യമന്ത്രി മമാതാ ബാനിര്‍ജിക്ക് പിറകെ വിവാദ പരാമര്‍ശവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയും, രാത്രികാലങ്ങളില്‍ സ്ത്രീകള്‍ പുറത്തിറങ്ങരുതെന്നും പൊലീസിന് എപ്പോഴും സുരക്ഷയൊരുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. 

ബംഗാളില്‍ ഇത്തരം കേസുകള്‍ അപൂര്‍വമാണ്. മറ്റേത് സംസ്ഥാനത്തെക്കാളും സ്ത്രീകള്‍ക്ക് ഉയര്‍ന്ന സുരക്ഷ ബംഗാളിലുണ്ട് .എന്നാല്‍ രാത്രികാലങ്ങളില്‍ സ്ത്രീകള്‍ കോളജ് വിട്ട് പുറത്തിറങ്ങരുത്. പൊലീസിന് എല്ലായിടത്തും സുരക്ഷയൊരുക്കാന്‍ കഴിഞ്ഞെന്നു വരില്ലസൗഗത് റോയ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. എല്ലാ റോഡുകളിലും പൊലീസിനെ വിന്യസിക്കാന്‍ സാധിച്ചേക്കില്ലെന്ന് പറഞ്ഞ അദ്ദേഹം സ്ത്രീകള്‍ ജാഗ്രത പുലര്‍ത്തണമെന്നും അഭിപ്രായപ്പെട്ടു.

വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പരാമര്‍ശവും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രാത്രി 12.30‑ന് പെണ്‍കുട്ടി എങ്ങനെ പുറത്തെത്തിയെന്ന് ചോദിച്ച മമത, വിദ്യാര്‍ഥികളുടെ സുരക്ഷയുടെ ഉത്തരവാദിത്വം കോളേജിനാണെന്നും പറഞ്ഞു. സ്വകാര്യ മെഡിക്കല്‍ കോളജിലെ രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയും ഒഡിഷ സ്വദേശിനിയുമായ 23‑കാരിയാണ് വെള്ളിയാഴ്ച കൂട്ടബലാത്സംഗത്തിനിരയായത്. 

സുഹൃത്തിനൊപ്പം പുറത്ത് ഭക്ഷണം കഴിക്കാനായി പോയതായിരുന്നു 23‑കാരി. ഇതിനിടെ ഒരു സംഘമാളുകള്‍ യുവതിയെ പിന്തുടര്‍ന്നു. ഭയന്നുപോയ യുവതിയുടെ സുഹൃത്ത് പ്രദേശം വിട്ടു. യുവതി രക്ഷപ്പെടാനുളള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. 23‑കാരിയെ പിന്തുടര്‍ന്നവര്‍ സമീപത്തുള്ള ഒരു വനപ്രദേശത്ത് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കേസില്‍ അഞ്ചുപേരാണ് ഇതുവരെ അറസ്റ്റിലായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.