22 January 2026, Thursday

Related news

December 23, 2025
December 7, 2025
November 24, 2025
November 5, 2025
October 30, 2025
September 21, 2025
May 20, 2025
May 18, 2025
May 3, 2025
April 4, 2025

തെലുങ്ക് നടന്‍ നരേഷിന്റെ നാലാം വിഹാഹ ചടങ്ങിനിടെ മൂന്നാം ഭാര്യ ചെരുപ്പൂരി തല്ലാനെത്തി

Janayugom Webdesk
അമരാവതി
March 11, 2023 2:21 pm

തെലുങ്ക് നടന്‍ നരേഷിന്‍റെ നാലാം വിവാഹത്തിനിടയില്‍ മുന്‍ഭാര്യ രമ്യാ രഘുപതി ചെരുപ്പൂരി തല്ലാന്‍ വന്നു. മൈസൂരിലെ ഒരു ഹോട്ടലിലായിരുന്നു മുന്‍ ഭാര്യ ചെരുപ്പൂരി അടിക്കാന്‍ ചെന്നത്. ഒടുവില്‍ പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി പിന്തിരിപ്പിക്കുകയായിരുന്നു. ഇതിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. നരേഷിന്‍റെ മൂന്നാം ഭാര്യയാണ് തല്ലാന്‍ വന്ന രമ്യ. നടി പവിത്രലോകേഷിനെയാണ് നരേഷ് വിവാഹം ചെയ്തത്. ആഡംബരപൂര്‍വം പരമ്പരാഗത രീതിയിലുള്ള ചടങ്ങുകളോടെയായിരുന്നു വിവാഹം.

63‑കാരനായ നരേഷിന്റെ നാലാം വിവാഹമാണിത്. 44കാരിയായ പവിത്രയുടെ രണ്ടാം വിവാഹവും. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒരുമിച്ച് ജീവിതം തുടങ്ങുന്നത്. ഇരുവരുടേയും ബന്ധത്തിന്റെ പേരിലും പ്രായവ്യത്യാസത്തിന്റെ പേരിലും ഏറെ വിവാദങ്ങളുണ്ടായിരുന്നു. പവിത്രയുടെ ആദ്യ ഭര്‍ത്താവ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്നു. ഈ ബന്ധം വേര്‍പിരിഞ്ഞതിന് ശേഷം നടന്‍ സുചേന്ദ്ര പ്രസാദുമൊത്ത് ലിവിങ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു പവിത്ര. 2018‑ല്‍ ഈ ബന്ധവും പിരിഞ്ഞു. പിന്നീടാണ് നരേഷുമായുള്ള പ്രണയം തുടങ്ങുന്നത്. 

Eng­lish Summary;During Tel­ugu actor Naresh’s fourth wed­ding cer­e­mo­ny, his third wife came to beat pavithra

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.