25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 24, 2024
December 24, 2024
December 23, 2024
December 22, 2024

മുഖത്തലയില്‍ സിപിഐ ഓഫിസിന് നേരെ ഡിവൈഎഫ്ഐയുടെ അക്രമം

Janayugom Webdesk
കൊല്ലം
August 28, 2024 9:37 am

സിപിഐ മുഖത്തല മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹികളുടെ നേതൃത്വത്തിൽ ഒരു സംഘം ആളുകള്‍ ആക്രമണം നടത്തി. കൊട്ടിയം എന്‍എസ്എസ് കോളജിൽ വിദ്യാർത്ഥി സംഘടനകള്‍ തമ്മിലുണ്ടായ സംഘർഷത്തിന്റെ പേരിലാണ് പാർട്ടി ഓഫീസിന് നേരെ സാമൂഹ്യ വിരുദ്ധരെ കൂട്ടി അക്രമം നടത്തിയത്. പാര്‍ട്ടി ഓഫിസുകളുടെ ജനാലകളും ഫര്‍ണിച്ചറും അടിച്ചുതകര്‍ത്തു. കൊലവിളിയുമായാണ് ഒരു സംഘം ആളുകള്‍ ഓഫിസിന് നേരെ പാഞ്ഞടുത്തത്.
എഐഎസ്എഫിന്റെ സംഘടനാ പ്രവർത്തനത്തെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ തടയാന്‍ ശ്രമിച്ചു. ജനാധിപത്യവിരുദ്ധമായ ഈ പ്രവര്‍ത്തനത്തില്‍ എഐഎസ്എഫ് പ്രതിഷേധിച്ചു. എഐഎസ്എഫിന്റെ പ്രവര്‍ത്തകര്‍ കോളജിന്റെ പുറത്തിറങ്ങിയാൽ മർദിക്കുമെന്ന് എസ്എഫ്ഐയുടെ ജില്ലാ നേതാക്കൾ ഉള്‍പ്പെടെയുള്ളവര്‍ ഭീഷണിപ്പെടുത്തി.  തുടർന്ന് വൈകിട്ട് ഏഴുമണിയോടെ ബൈക്കുകളിലെത്തിയ ഇരുപതോളം ഡിവൈഎഫ്ഐ‑എസ്എഫ്ഐ പ്രവർത്തകരാണ് മുഖത്തല ഓഫിസിന് നേരെ അക്രമം നടത്തിയത്. ആക്രമണത്തില്‍ എഐഎസ്എഫ് പ്രവർത്തകർക്ക് പരിക്കേറ്റു.
സംഭവം അറിഞ്ഞ് സിപിഐ ജില്ലാ സെക്രട്ടറി പി എസ് സുപാല്‍, അസി. സെക്രട്ടറി സാം കെ ഡാനിയേല്‍, എഐടിയുസി ജില്ലാ സെക്രട്ടറി ജി ബാബു, മണ്ഡലം സെക്രട്ടറി സി പി പ്രദീപ് , സംസ്ഥാന കൗണ്‍സിലംഗം ആര്‍ വിജയകുമാര്‍, എ ഗ്രേഷ്യസ്, തുടങ്ങിയവര്‍ സ്ഥലത്തെത്തി.
അക്രമത്തിനെതിരെ സിപിഐ‑എഐവൈഎഫ് ആഭിമുഖ്യത്തില്‍ മുഖത്തലയില്‍ പ്രതിഷേധപ്രകടനം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.