14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

October 22, 2024
October 21, 2024
October 19, 2024
October 1, 2024
September 5, 2024
July 10, 2024
May 21, 2024
April 19, 2024
March 24, 2024
March 8, 2024

പ്രവര്‍ത്തകരുടെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐഡി കാര്‍ഡ് നിര്‍മ്മിച്ചതായി ഡിവൈഎഫ്ഐ

Janayugom Webdesk
പത്തനംതിട്ട
December 21, 2023 6:00 pm

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തങ്ങളുടെ പ്രവര്‍ത്തകരുടേതടക്കം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാപകമായി നിര്‍മ്മിച്ചെന്ന പരാതിയുമായി ഡിവൈഎഫ്ഐ. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരി ച്ചറിയിൽ കാർഡിന് സമാനമായ രീതിയിലാണ് കാർഡുകൾ നിർമ്മിച്ചിട്ടുള്ളത്. പന്തളം നഗരസഭ മങ്ങാരം, ചേരിക്കൽ വാർഡുകളിലെ എട്ട് യുവാക്കളുടെ വോട്ടർ തിരിച്ചറിയൽ കാർഡുകൾ ഇത്തരത്തിൽ നിർമിച്ചിട്ടുള്ളതായി ഡിവൈഎഫ്ഐ ജില്ലാ ജോ. സെക്രട്ടറി എൻ സി അഭീഷ് പത്രസമ്മേളനത്തിൽ ആരോപിച്ചു.

വോട്ടർ പട്ടികദുരുപയോഗം ചെയ്ത് വോട്ടർ ഐഡി നമ്പർ എടുക്കുകയും അതിലൂടെ വ്യാജ വോട്ടർ ഐഡി കാർഡ് നിർമിക്കുകയുമാണ് ചെയ്തിട്ടുള്ളത്. ഡിവൈഎഫ്ഐ പന്തളം ബ്ലോക്ക് കമ്മിറ്റി അംഗം വക്കാസ് അമീറിന്റെ തിരിച്ചറിയൽ കാർഡ് ഇത്തരത്തിൽ വ്യജമായി നിർമിച്ചിട്ടുള്ളത് തിരുവനന്തപുരം മ്യൂസിയം പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വക്കാസ് അമീറിന്റെ മൊഴി മ്യൂസിയം പൊലീസ് രേഖപ്പെടുത്തുകയുണ്ടായി. 

യൂത്ത്കോൺഗ്രസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അവരുടെ തെരഞ്ഞെടുപ്പ് പ്രക്രിയ യിൽ താൻ പങ്കാളിയായിട്ടില്ലെന്നും വക്കാസ് പറഞ്ഞു. തിരിച്ചറിയൽ കാർഡ് നിർമാണവുമായി ബന്ധപ്പെട്ട് പന്തളം പോലീസിൽ വക്കാസ് പരാതിയും നൽകി. മ്യൂസിയം പൊലീസ് നടത്തിയ അന്വേഷണത്തിൻറെ ഭാഗമായി യൂത്ത് കോൺഗ്രസ് നേതാവ് ഫെനി നൈനാനെയും കൂട്ടരെയും കഴിഞ്ഞദിവസങ്ങളിൽ അറസ്റ്റു ചെയ്ത് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി പന്തളം ലോഡ്ജിലെ മുറി പരിശോധിച്ചപ്പോൾ ഡിവൈഎഫ്ഐ പ്രവർത്തകരായ എ അഭിജിത്ത് രാജ്, അഖിൽ കൃഷ്ണൻ, അജ്മൽ ജലാൽ എന്നിവരുടേ തടക്കം എട്ട് വ്യാജ കാർഡുകൾ കണ്ടെത്തിയിരുന്നു. ഇവരുടെ വീടുകളിൽ പോലീസ് പരിശോധന നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. തങ്ങളുടെ വ്യാജ കാർഡുകൾ നിർമിച്ചെന്നാരോപിച്ച് ഇവർ പോലീസിൽ പരാതിയും നൽകി.

വ്യാജകാർ ഡുകൾ പാർലമെന്റ് തെരഞ്ഞടുപ്പിൽ വോട്ട് ചെയ്യാനടക്കം ഉപ യോഗിക്കുമെന്ന ആശങ്ക ഡിവൈഎഫ്ഐ നേതാക്കൾ പ്രകടിപ്പിച്ചു. കാർഡ് ഉപയോഗിച്ച് സിം കാർഡുകൾ സ്വന്തമാക്കി ദുരുപയോഗത്തിനുള്ള സാധ്യതയുമുണ്ട്. രാജ്യദ്രോഹക്കുറ്റമെന്ന നിലയിൽ വ്യാജ കാർഡ് നിർമിച്ചവരെ കണ്ടെത്തി ശിക്ഷാ ഉറപ്പാക്കണമെന്ന് ഡിവൈഎഫ്ഐ പന്തളം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എച്ച് ശ്രീഹരി, സെക്രട്ടറി എസ് സന്ദീപ് എന്നിവർ പറഞ്ഞു. 

Eng­lish Sum­ma­ry: DYFI claims that Youth Con­gress made fake ID cards in the name of activists

You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.