20 January 2026, Tuesday

ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ നേതാവ് കുത്തേറ്റുമരിച്ചു

web desk
പാലക്കാട്
February 25, 2023 8:32 am

ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റിനെ കുത്തിക്കൊലപ്പെടുത്തി. ഒറ്റപ്പാലം പനയൂർ ഹെൽത്ത് സെന്റർ യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പനയൂർ സ്വദേശിയാണ് ശ്രീജിത്ത്. സംഭവത്തിൽ ജയദേവൻ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മദ്യപിച്ചെത്തിയ ജയദേവന്‍ മാതാപിതാക്കളെ മര്‍ദ്ദിച്ചു. തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റ് വീട്ടില്‍ വിശ്രമത്തിലായിരുന്ന പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിനിടെ സഹായത്തിനായായി അയല്‍വാസിയും പ്രദേശത്തെ പൊതുപ്രവര്‍ത്തകനും കൂടിയായ ശ്രീജിത്തിനെ ജയദേവന്റെ ബന്ധുക്കളാണ് വിളിച്ചുവരുത്തിയത്. ശ്രീജിത്ത് വീട്ടിലേക്ക് കയറുന്നതിനിടെ തന്നെ ജയദേവന്‍ കത്തികൊണ്ട് കുത്തിവീഴ്ത്തി. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പി കെ ദാസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പൊലീസെത്തി നടപടകള്‍ സ്വീകരിച്ചുവരികയാണ്.

Updat­ting.……

 

Eng­lish Sam­mury: dyfi unit pres­i­dent killed in ottap­palam panayoor

 

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.