മുന്‍മന്ത്രിയും മുസ്ലീംലീഗ് നേതാവുമായ എം കെ മുനീറിനെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. എംകെ മുനീറിന് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് വസീഫ് ആരോപിച്ചു. മലപ്പുറത്തെ പോലെ കൊടുവള്ളിയെയും സ്വർണ കടത്ത് കേന്ദ്രമാക്കിമാറ്റാൻ മുനീറും സംഘവും ശ്രമിക്കുന്നുവെന്ന് വസീഫ് പറഞ്ഞു.
സ്വർണക്കടത്തിൽ മുനീറിന്റെ പങ്ക് അന്വേഷിക്കണമെന്ന് വസീഫ് ആവശ്യപ്പെട്ടു. ലീഗിലെ നേതാകളുടെ പങ്കും അന്വേഷിക്കണമെന്ന് വസീഫ് പറഞ്ഞു. മുസ്ലിം ലീഗിന് അമാനയുമായി എന്താണ് ബന്ധമെന്ന് വസീഫ് ചോദിച്ചു. ചോദ്യങ്ങൾ വരുമ്പോൾ മതം ചട്ടയായി മാറ്റാൻ മുസ്ലിം ലീഗ് ശ്രമിക്കണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മുനീറിന്റെ വിദേശയാത്രകൾ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് വസീഫ് ആവശ്യപ്പെട്ടു. കൊടുവള്ളിയെ ഭീകരകേന്ദ്രമാക്കി മാറ്റാൻ എംഎൽഎ തന്നെയാണ് ശ്രമിക്കുന്നത്. മറുപടി പറയാൻ ലീഗ് നേതൃത്വം തയ്യാറാകണമെന്ന് വസീഫ് പറഞ്ഞു. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു വസീഫിന്റെ ആരോപണം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.