4 March 2026, Wednesday

Related news

March 4, 2026
March 3, 2026
March 3, 2026
March 2, 2026
March 2, 2026
March 2, 2026
March 1, 2026
February 25, 2026
February 22, 2026
February 21, 2026

ദ്യോക്കോ x അല്‍ക്കാരസ്

ക്വാര്‍ട്ടറില്‍ ഫ്രിറ്റ്സിനെ കീഴടക്കി , സബലങ്ക നേരിട്ട് സെമിയില്‍
Janayugom Webdesk
ന്യൂയോര്‍ക്ക്
September 3, 2025 11:09 pm

യുഎസ് ഓപ്പണ്‍ ടെന്നീസില്‍ സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ദ്യോക്കോവിച്ച് സെമിഫൈനലില്‍ പ്രവേശിച്ചു. പുരുഷ സിംഗിള്‍സില്‍ യുഎസിന്റെ ടെയ്‌ലര്‍ ഫ്രിറ്റ്സിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് കീഴടക്കിയത്. ആദ്യ സെറ്റ് 6–3നും രണ്ടാം സെറ്റ് 7–5നും ദ്യോക്കോ നേടി. എന്നാല്‍ മൂന്നാം സെറ്റ് 6–3ന് നേടി ഫ്രിറ്റ്സ് മത്സരത്തിലേക്ക് തിരിച്ചുവന്നു. എ­ന്നാല്‍ നാലാം സെറ്റില്‍ ദ്യോക്കോ തിരിച്ചുവരവ് നടത്തി സെമി ടിക്കറ്റുറപ്പിച്ചു. 6–4നാണ് നാലാം സെറ്റ് ദ്യോക്കോ സ്വന്തമാക്കിയത്.

സെമിയില്‍ സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കാരസാണ് ദ്യോക്കോയുടെ എതിരാളി. ചെക്ക് താരം ജിരി ലെഹെക്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കാര്‍ലോസ് അല്‍ക്കാരസ് സെമിഫൈനലിലെത്തിയത്. സ്കോര്‍ 6–4, 6–2, 6–4. വനിതാ സിംഗിള്‍സില്‍ ബെലാറുസിന്റെ ലോക ഒന്നാം നമ്പര്‍ താരം അര്യാന സബലങ്ക സെമിയില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചെക്ക് താരം മാര്‍ക്കേറ്റ വോണ്ട്രൊസോവ പരിക്കേറ്റ് പിന്മാറിയതോടെയാണ് സബലങ്ക നേരിട്ട് സെമിയിലെത്തിയത്. സെമിയില്‍ സബലങ്കയുടെ എതിരാളി ജെസീക്ക പെഗ്യൂളയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.