10 April 2025, Thursday
KSFE Galaxy Chits Banner 2

Related news

March 30, 2025
March 30, 2025
March 30, 2025
March 29, 2025
March 29, 2025
March 28, 2025
March 27, 2025
March 14, 2025
February 28, 2025
February 25, 2025

അഫ്​ഗാനിസ്ഥാനിൽ ഭൂചലനം

Janayugom Webdesk
കാബുള്‍
February 21, 2024 6:31 pm

അഫ്​ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയ്ലിൽ 4.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച പുലർച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത് . നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചതനുസരിച്ച് 10 കിലോമീറ്റർ ആഴത്തിലാണ് പ്രഭവ കേന്ദ്രം. അഫ്​ഗാനിൽ 24 മണിക്കൂറിനിടെ അനുഭവപ്പെടുന്ന രണ്ടാമത്തെ ഭൂചലനമാണിത്. തിങ്കളാഴ്ച ഫൈസാബാദിലും 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. 5.1 തീവ്രത രേഖപ്പെടുത്തി ഞായറാഴ്ചയും ഭൂചലനം അനുഭവപ്പെട്ടു. 4000 പേരാണ് അഫ്​ഗാനിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചത്. 2023 ഒക്ടോബറിലാണ് ഇത്രയും ആളുകളുടെ ജീവനെടുത്ത ഭൂകമ്പം ഉണ്ടായത്.

Eng­lish Summary:Earthquake in Afghanistan
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.