24 December 2025, Wednesday

Related news

December 17, 2025
December 9, 2025
December 7, 2025
December 7, 2025
December 4, 2025
November 23, 2025
November 21, 2025
November 9, 2025
November 5, 2025
November 3, 2025

അലാസ്‌കയില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

Janayugom Webdesk
ജുനൌ
July 16, 2023 4:40 pm

അമേരിക്കയിലെ അലാസ്‌ക പെനിന്‍സുലയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 ആണ് തീവ്രത രേഖപ്പെടുത്തിയതായി അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂമിക്കടിയിൽ 9.3 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനം ഉണ്ടായതെന്ന് യുഎസ്ജിഎസ് അറിയിച്ചു. അതേസമയം സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

അലാസ്‌കന്‍ പെനിന്‍സുല മേഖലയിൽ മുഴുവനും ഭൂചലനം അനുഭവപ്പെട്ടു. അല്യൂട്ടിയന്‍ ദ്വീപുകളിലും, കൂക്ക് ഇന്‍ലെറ്റ് മേഖലയിലും ഭൂകമ്പം അനുഭവപ്പെട്ടത്. വടക്കേ അമേരിക്കയിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ഭൂകമ്പമായിരുന്നു 1964 മാർച്ചിൽ അലാസ്കയിലുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ അന്ന് 9.2 തീവ്രതയായിരുന്നു രേഖപ്പെടുത്തിയത്. അലാസ്ക ഉൾക്കടൽ, യു എസിന്റെ പടിഞ്ഞാറൻ തീരം, ഹവായ് എന്നിവിടങ്ങളിൽ വലിയ തോതിൽ ബാധിച്ചിരുന്നു. 250 പേർ അന്ന് ഭൂകമ്പത്തിൽ കൊല്ലപ്പെട്ടത്.

Eng­lish Summary:Earthquake in Alas­ka; Tsuna­mi Warning

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 24, 2025
December 24, 2025
December 24, 2025
December 24, 2025
December 24, 2025
December 24, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.