
അസമിൽ ഭൂചലനം. റിക്റ്റർ സ്കൈയിലിൽ 5.9തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഗുവാഹത്തിയിലെ ധേക്കിയജുലിക്ക് സമീപമാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ പറയുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. അസമിലെ ഭൂചലനത്തിൻ്റെ പശ്ചാത്തലത്തിൽ ഭൂട്ടാനിലും വടക്കൻ ബംഗാളിലും പ്രകമ്പനം അനുഭവപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം, നാശനഷ്ടങ്ങളെ കുറിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.