30 December 2025, Tuesday

Related news

December 27, 2025
December 17, 2025
December 9, 2025
December 7, 2025
December 7, 2025
December 4, 2025
November 23, 2025
November 21, 2025
November 9, 2025
November 5, 2025

ബലൂചിസ്ഥാനില്‍ ഭൂകമ്പം; അഞ്ചു പേർക്ക് പരിക്ക്

Janayugom Webdesk
പെഷാവർ
June 29, 2025 8:27 pm

പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഡസനോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പ്രാദേശിക സമയം പുലർച്ചെ 3.30 തോടെയാണെന്ന് ഭൂകമ്പമുണ്ടായതെന്ന് പാരാമിലിറ്ററി ഉദ്യോഗസ്ഥൻ തൗഖീർ ഷാ പറഞ്ഞു. ബാർക്കന് സമീപമുള്ള റാര ഷൈം പ്രദേശത്ത് വീടിന്റെ മേൽക്കൂര തകർന്ന് ദമ്പതികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റതായും ബർക്കാനിനടുത്തുള്ള റാര ഷൈം, കിംഗ്രി, വാസ്തു എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായും ഷാ പറഞ്ഞു.

2021ൽ പ്രവിശ്യയിലെ ഹർണായി പട്ടണത്തിൽ ഉണ്ടായ ഭൂകമ്പത്തിൽ 20 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2005 ഒക്ടോബറിൽ, പാകിസ്താന്റെ വടക്കൻ പ്രദേശങ്ങളിൽ ഉണ്ടായ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 73,000 ത്തിലധികം പേർ കൊല്ലപ്പെടുകയും ഏകദേശം 3.5 ദശലക്ഷം ആളുകൾ ഭവനരഹിതരാകുകയും ചെയ്തു.

പാകിസ്താനിലെ ഏറ്റവും വലിയ നഗരമായ കറാച്ചിയിൽ കഴിഞ്ഞ ജൂണിൽ 2.2 നും 3.5 നും ഇടയിൽ തീവ്രത രേഖപ്പെടുത്തിയ ഒരു ഡസനോളം ഭൂകമ്പങ്ങൾ അനുഭവപ്പെട്ടു. പക്ഷേ, ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അറേബ്യൻ, യൂറോ-ഏഷ്യൻ, ഇന്ത്യൻ എന്നീ മൂന്ന് പ്രധാന ടെക്റ്റോണിക് പ്ലേറ്റുകളിൽ സ്ഥിതി ചെയ്യുന്നതിനാൽ പാകിസ്താനിൽ അഞ്ച് ഭൂകമ്പ മേഖലകളുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.