
ഡൽഹി എൻസിആറിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ട് മണിക്കൂറുകൾക്ക് ശേഷം ബിഹാറിലും ഭൂചലനം. റിക്ടർ സ്കെയിലിൽ 4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഡല്‍ഹിയിലുണ്ടായതിന്റെ തുടര്‍ച്ചലനമാണോ ബിഹാറില്‍ അനുഭവപ്പെട്ടത് എന്നതില്‍ വ്യക്തതയില്ല. അതേസമയം, 10 കിലോ മീറ്റര്‍ ആഴത്തിലാണ് ഇതിന്റെ പ്രഭവ സ്ഥാനമെന്നാണ് ദേശീയ ഭൂകമ്പപഠന കേന്ദ്രം പറയുന്നത്.
തിങ്കളാഴ്ച രാവിലെ 8.27 ന് 10 കിലോമീറ്റർ താഴെയാണ് ബിഹാറിൽ ഭൂചലനം ഉണ്ടായത്. ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ബീഹാറിലെ സിവാൻ ജില്ലയാണെന്ന് നാഷണൽ സെന്റർ ഓഫ് സീസ്‌മോളജി അറിയിച്ചു.തിങ്കളാഴ്ച രാവിലെ 5.36 ന് ഡൽഹിയിൽ റിക്ടർ സ്കെയിലിൽ 4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി മൂന്ന് മണിക്കൂറിന് ശേഷമാണ് ഇത്. ഡൽഹിയിൽ 5 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.ഡൽഹി, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ ശക്തമായ ചലനം അനുഭവപ്പെട്ടതായാണ് വിവരം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.