28 December 2025, Sunday

Related news

December 27, 2025
December 23, 2025
December 20, 2025
December 17, 2025
December 17, 2025
December 9, 2025
December 7, 2025
December 7, 2025
December 4, 2025
November 29, 2025

ഡൽഹിയിൽ ഭൂചലനം; ആളപായമില്ല

4.0 തീവ്രത രേഖപ്പെടുത്തി
Janayugom Webdesk
ന്യൂഡൽഹി
February 17, 2025 9:42 am

ഡൽഹിയിലും സമീപപ്രദേശത്തും ഭൂചലനം. പുലർച്ചെ 5:36നാണ് 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നാശനഷ്ടമോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഉത്തരേന്ത്യയിലുടനീളം തുടർ പ്രകമ്പനം ഉണ്ടായെന്നു നാഷനൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ഡൽഹിയിൽ 5 കിലോമീറ്റർ ആഴത്തിലാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ജനുവരി 23ന്, ചൈനയിലെ സിൻജിയാങ്ങിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് ഡൽഹി-എൻസിആറിൽ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. അതിനു രണ്ടാഴ്ച മുൻപ്, അഫ്ഗാനിസ്ഥാനിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഡൽഹിയിൽ പ്രകമ്പനമുണ്ടാക്കി. ഭൂചലന സാധ്യതയേറിയ പ്രദേശമാണു ഡൽഹി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.