7 March 2026, Saturday

രാജ്യത്ത് വിവിധയിടങ്ങളിൽ ഭൂചലനം

Janayugom Webdesk
ന്യൂഡല്‍ഹി
February 4, 2023 9:33 am

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധയിടങ്ങളിൽ അഞ്ച് തവണ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഉത്തർപ്രദേശ്, അരുണാചൽ പ്രദേശ്, മണിപ്പൂര്‍ എന്നിവിടെയാണ് ഭൂചലനമുണ്ടായിരിക്കുന്നത്. മഹാരാഷ്ട്രയിലെ സങ്ക്ലിയിൽ ഇന്നലെ രാവിലെയാണ് ആദ്യ ഭൂചലനമുണ്ടായത്. പിന്നീട് പശ്ചിമ ബംഗാളിലും, ഉത്തർപ്രദേശിലെ ശ്യാമിലിയിൽ രാത്രി 9. 31 ഓടെയും ഭൂചലനം ഉണ്ടായി. അരുണാചൽ പ്രദേശിൽ വൈകിട്ട് 5.45 ഓടെ ഭൂചലനം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ 6.14ന് മണിപ്പൂരിലും ഭൂമി കുലുങ്ങി. അരുണാചൽ പ്രദേശിൽ ഉണ്ടായതാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തി.

അരുണാചൽ പ്രദേശിൽ അനുഭവപ്പെട്ട ഭൂജ പ്രഭവകേന്ദ്രം ചൈനയിലാണ് എന്നാണ് പിന്നീട് സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിലാണ് ഇപ്പോൾ ഇന്ന് രാവിലെ മണിപ്പൂരിൽ ആ ഭൂചലനം ഉണ്ടായിരിക്കുന്നത്. അതേസമയം ഭൂചലനമുണ്ടായ ഇടങ്ങലില്‍ നാശനഷ്ടങ്ങളോ മറ്റ് അപകടങ്ങളോ ഉണ്ടായതായി റിപ്പോർട്ടുകളില്ല.

Eng­lish Sum­ma­ry: Earth­quake in dif­fer­ent place of the country
You may also like this video

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.