നേപ്പാളിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 രേഖപ്പെടുത്തിയ ഭൂചലനമാണ് രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവിൽ അനുഭവപ്പെട്ടതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുലര്‍ച്ചെ 2.51 ഓടെയാണ് മധ്യനേപ്പാളിലെ ഭൈരവ്കുണ്ഡില്‍ വന്‍ ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ബിഹാറിന്റെ ചില ഭാഗങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനമുണ്ടായി. കാഠ്മണ്ഡുവിലെ സിന്ധുപാൽച്ചൗക് ജില്ലയിലെ ഭൈരബ് കുന്ദ ഏരിയയിലാണ് ഭൂചലനമുണ്ടായത്.
ജനുവരിയില്‍ തുടര്‍ച്ചയായി ആറു തവണയാണ് തിബറ്റിലെ ഹിമാലയന്‍ പ്രവിശ്യയില്‍ ഭൂചലനമുണ്ടായത്. ഇവയിലൊന്ന് 7.1 തീവ്രത രേഖപ്പെടുത്തി. 125 പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.