
സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ബുധനാഴ്ച പുലർച്ചെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ നാല് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് സൗദി ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചു. നാഷനൽ സീസ്മിക് മോണിറ്ററിങ് നെറ്റ്‌വർക്കിന്റെ സ്റ്റേഷനുകളിൽ ബുധനാഴ്ച പുലർച്ചെ 01:11:23നാണ് ഭൂകമ്പം രേഖപ്പെടുത്തിയത്. അൽഅഹ്സ ഗവർണറേറ്റിലെ ഹറദിൽനിന്ന് ഏകദേശം ഒമ്പത് കിലോമീറ്റർ കിഴക്കായിട്ടാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ കുലുക്കം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഭൂചലനത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.