രാജ്യതലസ്ഥാനത്ത് ജനങ്ങളെ ആശങ്കയിലാഴ്ത്തി ഭൂചലനമുണ്ടായതിനുപിന്നാലെ ഡച്ച് ഗവേഷകന്‍ ഹൂഗര്‍ ബീറ്റ്സിനെ തിരഞ്ഞ് സോഷ്യല്‍ മീഡിയ. നേരത്തെ തുര്‍ക്കിയിലെ ഭൂചലനത്തിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ ഭൂചലനമുണ്ടാകുമെന്ന് ഹൂഗര്‍ബീറ്റ്സ് പ്രവചിച്ചിരുന്നു.
നെതര്‍ലാന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സോളാര്‍ സിസ്റ്റം ജോമെട്രി സര്‍വേയിലെ (എസ്.എസ്.ജി.ഇ.ഒ.എസ്) ശാസ്ത്രജ്ഞനായ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്‌സ് ഇന്ത്യയില്‍ ഭൂചലനമുണ്ടാകുമെന്ന് പ്രവചിച്ചതിനുപിന്നാലെ അഫ്ഗാനിസ്ഥാനാകും പ്രഭവ കേന്ദ്രമെന്നുവരെ പ്രവചിച്ചിരുന്നു.
ഇതോടെയാണ് ഹൂഗര്‍ബീറ്റ്സിന്റെ പ്രവചനം തേടി ജനങ്ങള്‍ സോഷ്യല്‍ മീഡിയയ്ക്ക് പിന്നാലെ പാഞ്ഞത്. മധ്യ- തെക്കന്‍ തുര്‍ക്കി, ജോര്‍ദാന്‍, സിറിയ, ലെബനന്‍ എന്നിവിടങ്ങളില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനമുണ്ടാവാമെന്ന് ഹൂഗര്‍ബീറ്റ്‌സിന് ഏറെ കാലം മുമ്പ് പ്രവചിച്ചിരുന്നു.
ഫെബ്രുവരി മൂന്നിനായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. ട്വിറ്ററില്‍ തന്റെ പ്രവചനം ഹൂഗര്‍ബീറ്റ്‌സ് പ്രസിദ്ധപ്പെടുത്തിയെങ്കിലും കാര്യമായ ശ്രദ്ധനേടിയിരുന്നില്ല. ഹൂഗര്‍ബീറ്റ്‌സ് വ്യാജ ശാസ്ത്രജ്ഞനാണെന്ന തരത്തിലുള്ള പ്രതികരണവും പല ഭാഗത്തുനിന്നുണ്ടായി. എന്നാല്‍, പ്രവചനം പുറത്ത് വന്ന് മൂന്നാം ദിവസം തിങ്കളാഴ്ചയാണ് തുര്‍ക്കിയേയും സിറിയയേയും സാരമായി ബാധിച്ച ഭൂചലനമുണ്ടായത്.
സോളാര്‍ സിസ്റ്റം ജോമെട്രി സര്‍വേയിലെ ഗവേഷകനെന്നാണ് ഹൂഗര്‍ബീറ്റ്‌സ് ട്വിറ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഭൂമിയുടെ ചലനവുമായി ബന്ധപ്പെട്ട് ആകാശഗോളങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന സ്ഥാപനമാണിത്.
English Summary: Earthquake Prediction: Social Media in Search of Frank Hoogerbeets
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.