
ബംഗ്ലാദേശില്‍ കൂടുതല്‍ ശക്തമായ ഭൂകമ്പ സാധ്യത മുന്നറിയിപ്പ്.അടിയന്തര മുന്‍കൂര്‍ രാക്ഷാ നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവാക്കണമന്നാണ് അറിയിപ്പ് വെള്ളിയാഴ്ച രാവിലെ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കുറഞ്ഞത് 10 പേർ മരിക്കുകയും കെട്ടിടങ്ങൾക്ക് കാര്യമായ നാശനഷ്ടമുണ്ടാകുകയും ചെയ്തു.തലസ്ഥാനമായ ധാക്ക ഉൾപ്പെടെ ബംഗ്ലാദേശിന്റെ മധ്യഭാഗങ്ങളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ. ഇതിന് പിന്നാലെ ശനിയാഴ്ച നേരിയ തീവ്രതയുള്ള മൂന്ന് ഭൂകമ്പങ്ങളും രാജ്യത്തെ പിടിച്ചുകുലുക്കി.
ഞങ്ങൾ ഇപ്പോഴും സജീവമാണ്. കൂടുതൽ ദുർബലമായ കെട്ടിടങ്ങൾ തിരിച്ചറിയും. ആളുകളെ മാറ്റിപാർപ്പിക്കും രക്ഷാവിഭാഗം തലവൻ എം ഡി റിയാസുൾ ഇസ്ലാം പറഞ്ഞു.ഇന്തോ-ബർമ സബ്ഡക്ഷൻ സോണിൽ വൻതോതിലുള്ള ഭൂകമ്പം സൃഷ്ടിക്കാൻ കഴിവുള്ള സ്ട്രെയിൻ നിലനിൽക്കുന്നതായി ഭൂകമ്പ ശാസ്ത്രജ്ഞൻ സയ്യിദ് ഹുമയൂൺ അക്തർ മുന്നറിയിപ്പ് നൽകി.ലോകത്തിലെ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള 20 നഗരങ്ങളിൽ ഒന്നായി ധാക്ക കണക്കാക്കപ്പെടുന്നു. 1869 നും 1930 നും ഇടയിൽ അഞ്ച് പ്രധാന ഭൂകമ്പങ്ങൾ റിക്ടർ സ്കെയിലിൽ 7.0 ന് മുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.പ്രധാന ടെക്റ്റോണിക് പ്ലേറ്റുകളുടെ കൂട്ടിയിടി മേഖലയിൽ സ്ഥിതി ചെയ്യുന്ന നഗരമാണ് ധാക്ക. ഒരു വലിയ ഭൂകമ്പം ഉണ്ടാകുമെന്ന് വിദഗ്ധർ വളരെക്കാലമായി മുന്നറിയിപ്പ് ആവർത്തിക്കുന്നുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.