
ഏഷ്യാ കപ്പില്‍ ആദ്യ അങ്കത്തിനിറങ്ങിയ ഇന്ത്യക്ക് അനായാസ ജയം. യുഎഇയ്ക്കെതിരെ 10 വിക്കറ്റിനാണ് ഇന്ത്യ വിജയം നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ യുഎഇ 13.1 ഓവറില്‍ 57 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി. ശുഭ്മാന്‍ ഗില്‍ 22 റണ്‍സും അഭിഷേക് ശര്‍മ്മ 36 റണ്‍സും നേടി പുറത്താകാതെ നിന്നു. സ്കോര്‍ 26ല്‍ നില്‍ക്കെ അലിന്‍ഷാന്‍ ഷറഫ് പുറത്തായി. ജസ്പീത് ബുംറയുടെ പന്തില്‍ ബൗള്‍ഡാകുകയായിരുന്നു. 17 പന്തില്‍ 22 റണ്‍സാണ് താരം നേടിയത്. തൊട്ടുപിന്നാലെ മൂന്നാമനായെത്തിയ മുഹമ്മദ് സൊഹൈബ് പെട്ടെന്ന് മടങ്ങി. രണ്ട് റണ്‍സ് മാത്രമാണ് താരം നേടിയത്. പിന്നീടെത്തിയവരില്‍ രാഹുല്‍ ചോപ്ര (മൂന്ന്), ഹര്‍ഷിത് കൗഷിക (രണ്ട്) എന്നിവര്‍ വന്നപോലെ മടങ്ങി. ഓപ്പണറായ മുഹമ്മദ് വസീം 19 പന്തില്‍ 22 റണ്‍സെടുത്ത് പുറത്തായി. ഇതോടെ 10 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിലായി യുഎഇ. തൊട്ടടുത്ത ഓവറില്‍ രണ്ട് റണ്‍സെടുത്ത ആസിഫ് ഖാനും മടങ്ങി. പിന്നീട് ചീട്ടുകൊട്ടാരം പോലെ യുഎഇ തകര്‍ന്നു. കുല്‍ദീപ് യാദവ് നാല് വിക്കറ്റും ശിവം ദുബെ മൂന്ന് വിക്കറ്റും നേടി.
മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറും ഫിനിഷറായും പ്ലേയിങ് ഇലവനില്‍ ഇടംനേടി. ശിവം ദുബെ ടീമിലെത്തിയപ്പോള്‍ റിങ്കു സിങ് പുറത്തായി. മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇന്നലെ യുഎഇയ്ക്കെതിരെ ഇറങ്ങിയത്. അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് സ്പിന്നര്‍മാരായി ടീമിലുള്‍പ്പെട്ടത്. ഇന്ത്യ പ്ലേയിങ് ഇലവൻ: അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.